Pathanamthitta

പത്തനംതിട്ടയിൽ ഹർത്താൽ പൂർണ്ണം; പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

അടൂർ, പത്തനംതിട്ട, പന്തളം, കൊടുമൺ പ്രദേശങ്ങളിൽ പ്രകടനം നടത്തിയ നൂറ് കണക്കിന് സംയുക്ത സമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.

പത്തനംതിട്ടയിൽ ഹർത്താൽ പൂർണ്ണം; പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി
X

പത്തനംതിട്ട: ദേശീയ പൗരത്വ ഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ ഹർത്താലിന്റെ ഭാഗമായി സംയുക്ത സമിതി ജില്ലയില്‍ വ്യാപക പ്രതിഷേധ പ്രകടനം നടത്തി. പലയിടത്തും പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.


പത്തനംതിട്ട നഗരത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ബി.എസ്.പി ജില്ലാ പ്രസിഡന്‍റ് മധു നെടുമ്പാലില്‍ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റ് അന്‍സാരി ഏനാത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ ആബ്ദുല്‍ ഖാദിര്‍, ജില്ലാ സമിതിയംഗം ഷാജി റസാഖ്, ബി.എസ്.പി ജില്ലാ പ്രസിഡന്‍റ് മധു നെടുമ്പാലില്‍, റാന്നി മണ്ഡലം പ്രസിഡന്‍റ് ജോണ്‍സന്‍, എസ്.ഡി.പി.ഐ ആറന്‍മുള മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് പി. സലിം, എസ്.ഡി.ടി.യു ജില്ലാ സെക്രട്ടറി അന്‍സാരി കൊന്നമൂട് തുടങ്ങിയവരുള്‍പ്പടെ 30ഓളം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

അടൂർ, പന്തളം, കൊടുമൺ പ്രദേശങ്ങളിൽ പ്രകടനം നടത്തിയ നൂറ് കണക്കിന് സംയുക്ത സമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it