ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര് അപകടത്തില്പ്പെട്ടു
BY NSH11 April 2022 1:58 PM GMT

X
NSH11 April 2022 1:58 PM GMT
പത്തനംതിട്ട: നടന് ഗിന്നസ് പക്രുവിന്റെ കാര് തിരുവല്ലയില് അപകടത്തില്പ്പെട്ടു. പക്രു സഞ്ചരിച്ച ഇന്നോവ കാറും ലോറിയും തമ്മില് കൂട്ടിയിടിക്കുകയായിന്നു. അപകടത്തില് ആര്ക്കും പരിക്കില്ലെന്ന് പോലിസ് പറഞ്ഞു. തിരുവല്ല ബൈപാസില് മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില് ഉച്ചയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തില് ചെങ്ങന്നൂര് ഭാഗത്തേക്കുപോയ ലോറി മറ്റൊരു വാഹനത്തെ ഓവര്ടേക്ക് ചെയ്തപ്പോള് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില് ടയര് പൊട്ടി കാര് നിന്നതിനാല് വലിയൊരു അപകടമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികള് പറയുന്നു. ഇവിടെ അപകടങ്ങള് പതിവാണെന്നും കഴിഞ്ഞ ദിവസം ഒരു ആംബുലന്സ് അപകടത്തില്പ്പെട്ടിരുന്നുവെന്നും നാട്ടുകാര് പറയുന്നു.
Next Story
RELATED STORIES
രാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല് ...
25 Jun 2022 7:23 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില് സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന് സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില് മന്ത്രി വീണാ ജോര്ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT