പാചകവാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ ഹോട്ടല്‍ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

തിരുവല്ല ഈസ്റ്റ് ഓതറ കടയ്‌ക്കേത്ത് അയ്യത്തുവീട്ടില്‍ ചന്ദ്രന്‍പിളളയുടെ ഭാര്യ ഇന്ദിര സി പിളള (48)യാണ് മരിച്ചത്. നഗരമധ്യത്തില്‍ ബഥേല്‍ ജങ്ഷനു സമീപം വാഴയില്‍ ഭാഗത്ത് കൊച്ചുപുരയ്ക്കല്‍ സുഭാഷ് ഗോപാലിന്റെ ഉടമസ്ഥതയിലുളള മോനായിയുടെ കട എന്ന ഹോട്ടലിന്റെ അടുക്കളയ്ക്കാണ് തീപ്പിടിച്ചത്. ഇന്നലെ രാവിലെ 8ന് അടുക്കളയില്‍ പുതിയ പാചകവാതക സിലിണ്ടര്‍ ഗ്യാസ് സ്റ്റൗവിലെ റഗുലേറ്റര്‍ ഘടിപ്പിക്കുന്നതിനിടയിലുണ്ടായ വാതകചോര്‍ച്ചയാണ് തീപ്പിടിത്തത്തിനു കാരണം.

പാചകവാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ ഹോട്ടല്‍ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പാചകവാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ ഹോട്ടല്‍ ജീവനക്കാരി വെന്തുമരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കടയ്‌ക്കേത്ത് അയ്യത്തുവീട്ടില്‍ ചന്ദ്രന്‍പിളളയുടെ ഭാര്യ ഇന്ദിര സി പിളള (48)യാണ് മരിച്ചത്. നഗരമധ്യത്തില്‍ ബഥേല്‍ ജങ്ഷനു സമീപം വാഴയില്‍ ഭാഗത്ത് കൊച്ചുപുരയ്ക്കല്‍ സുഭാഷ് ഗോപാലിന്റെ ഉടമസ്ഥതയിലുളള മോനായിയുടെ കട എന്ന ഹോട്ടലിന്റെ അടുക്കളയ്ക്കാണ് തീപ്പിടിച്ചത്. ഇന്നലെ രാവിലെ 8ന് അടുക്കളയില്‍ പുതിയ പാചകവാതക സിലിണ്ടര്‍ ഗ്യാസ് സ്റ്റൗവിലെ റഗുലേറ്റര്‍ ഘടിപ്പിക്കുന്നതിനിടയിലുണ്ടായ വാതകചോര്‍ച്ചയാണ് തീപ്പിടിത്തത്തിനു കാരണം.

സിലണ്ടറിന്റെ അടപ്പ് തുറക്കുന്നതോടെ വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന വലിയ സിലണ്ടറില്‍നിന്നും ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റി. ഗ്യാസ് കുറ്റി വച്ചിരുന്ന മുറിയുടെ എതിര്‍ല്‍വശത്തെ മുറിയിലായിരുന്നു ഇന്ദിര. പാചകം നടക്കുന്ന സ്ഥലത്തുനിന്ന് ഇന്ദിര ഇരുന്ന മുറിയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഇതുകണ്ട മറ്റു ജീവനക്കാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടെങ്കിലും ഇന്ദിരയ്ക്ക് പുറത്തുകടക്കാനായില്ല. തുടര്‍ന്ന് ചെങ്ങന്നൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ചെറിയ റോഡായതിനാല്‍ ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് വാഹനം കൊണ്ടുപോവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ ചെറിയ വാഹനമെത്തിച്ചാണ് 8.30 ഓടെ തീ നിയന്ത്രണവിധേയമാക്കിയത്.

ശരീരമാസകലം ഗുരുതരമായി പൊളളലേറ്റ ഇന്ദിരയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ മരണം സംഭവിച്ചു. ചെങ്ങന്നൂര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. മകന്‍: അരുണ്‍ സി പിളള.

RELATED STORIES

Share it
Top