Pathanamthitta

എസ്ഡിപിഐ നേതൃത്വം സിഎഫ്ടിഎസ് സന്ദർശിച്ചു

മേനാംതോട്ടം ആശുപത്രി അധികൃതരുടെ പ്രവർത്തനത്തെ നേതാക്കൾ ശ്ലാഘിച്ചു.

എസ്ഡിപിഐ നേതൃത്വം സിഎഫ്ടിഎസ് സന്ദർശിച്ചു
X

റാന്നി: എസ്ഡിപിഐ റാന്നി അങ്ങാടി പഞ്ചായത്ത് നേതാക്കളായ കെ കെ സുമേഷ്, കമറുദ്ദിൻ, കബീർ എന്നിവർ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ അഡ്മിനിസ്ട്രേറ്റീവ് നോബിയുമായി കൂടിക്കാഴ്ച നടത്തി. മേനാംതോട്ടം ആശുപത്രി അധികൃതരുടെ പ്രവർത്തനത്തെ നേതാക്കൾ ശ്ലാഘിച്ചു. അധികൃതർ അനുഭവിക്കുന്ന പ്രയാസങ്ങൾ അഡ്മിനിസ്ട്രേറ്റീവിൽ നിന്ന് നേതാക്കൾ ചോദിച്ചു മനസ്സിലാക്കി.

മാലിന്യ നിക്ഷേപത്തിനായി ടാങ്കിൻ്റെ പോരായ്മ, ഭക്ഷണത്തെ സംബന്ധിച്ചുള്ള രോഗികളുടെ പരാതി, മതിയായ ജീവനക്കാർ ഇല്ലാത്ത പ്രശ്‌നങ്ങൾ, ടാക്സി സർവീസുകൾ ഇടാക്കുന്ന അമിതകൂലി തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അധികൃതർ നേരിടുന്നുണ്ട്. പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് വേണ്ടത് അടിയന്തരമായി ഉറപ്പാക്കുമെന്ന് നേതാക്കൾ പറഞ്ഞു.

Next Story

RELATED STORIES

Share it