ചെങ്ങന്നൂര്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം വരുന്ന രണ്ട്് ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും

അപേക്ഷാര്‍ഥികളുടെ സൗകര്യാര്‍ഥമാണിത്. ഈ ദിവസങ്ങളിലേക്കുള്ള അപ്പോയിന്‍മെന്റ് www.passportindia.gov.in എന്ന വെബ്സൈറ്റിലൂടെയും mPassportSeva എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

ചെങ്ങന്നൂര്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം വരുന്ന രണ്ട്് ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും

പത്തനംതിട്ട: ചെങ്ങന്നൂര്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം ഫെബ്രുവരി 9, 16 എന്നീ ശനിയാഴ്ചകളില്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. അപേക്ഷാര്‍ഥികളുടെ സൗകര്യാര്‍ഥമാണിത്. ഈ ദിവസങ്ങളിലേക്കുള്ള അപ്പോയിന്‍മെന്റ് www.passportindia.gov.in എന്ന വെബ്സൈറ്റിലൂടെയും mPassportSeva എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

പാസ്പോര്‍ട്ട് ഓഫിസ് എന്നയിടത്ത് RPO COCHIN എന്ന് സെലക്ട് ചെയ്താണ് ബുക്കിങ് നടത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനും 9447731152 എന്ന നമ്പരില്‍ വിളിക്കുകയോ, വാട്ട്‌സ് ആപ്പിലൂടെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

RELATED STORIES

Share it
Top