Thiruvananthapuram

അരുവിക്കര നവീകരണം പൂർത്തിയായി; പ്രതിദിനം 10 ദശലക്ഷം ലിറ്റർ അധിക ജലവിതരണം സാധ്യമാവും

നവീകരണ ജോലികൾക്കായി 16 മണിക്കൂർ പമ്പിങ് നിർത്തി വച്ചിരുന്നതിനാൽ നഗരത്തിൽ തടസ്സപ്പെട്ടിരുന്ന ജലവിതരണം ഇന്നുമുതൽ പൂർവസ്ഥിതിയിലെത്തും.

അരുവിക്കര നവീകരണം പൂർത്തിയായി; പ്രതിദിനം 10 ദശലക്ഷം ലിറ്റർ അധിക ജലവിതരണം സാധ്യമാവും
X

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ അരുവിക്കര ജലശുദ്ധീകരണശാലകളിൽ നടന്ന നവീകരണ പ്രവർത്തനങ്ങളുടെ നാലു ഘട്ടങ്ങളും വിജയകരമായി പൂർത്തിയായതോടെ നഗരത്തിൽ പ്രതിദിനം 10 എംഎൽഡി അധിക ജലവിതരണം നടത്താൻ ശേഷി ആർജിക്കാൻ കഴിഞ്ഞു. ജനുവരി നാലിനു നടന്ന രണ്ടാം ഘട്ട നവീകരണത്തിലൂടെ പുതിയ പമ്പുകൾ സ്ഥാപിച്ചപ്പോൾത്തന്നെ 10 എംഎൽഡി അധിക വിതരണത്തിന് കഴിഞ്ഞിരുന്നു.

ശനിയാഴ്ച തുടങ്ങിയ നാലാമത്തേതും അവസാനത്തേതുമായ ഘട്ടവും മുൻ നിശ്ചയിച്ചതിൽ നിന്ന് ഒരു മണിക്കൂർ മുൻപ് പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചു. നവീകരണ ജോലികൾക്കായി 16 മണിക്കൂർ പമ്പിങ് നിർത്തി വച്ചിരുന്നതിനാൽ നഗരത്തിൽ തടസ്സപ്പെട്ടിരുന്ന ജലവിതരണം ഇന്നുമുതൽ പൂർവസ്ഥിതിയിലെത്തും.

രണ്ടാം ഘട്ടത്തിൽ 86 എംഎൽഡി പ്ലാൻറിൽ അസംസ്കൃത ജല, ശുദ്ധജല പമ്പ് ഹൗസുകളിൽ സ്ഥാപിച്ച പുതിയ 631 എച്ച്പി, 770 എച്ച്പി പമ്പുകൾക്കായുള്ള സ്റ്റാൻഡ് ബൈ പമ്പുകൾ സ്ഥാപിക്കുന്ന ജോലിയാണ് നാലാം ഘട്ടത്തിൽ നടന്നത്. സമാന ശേഷിയുള്ള പമ്പുകൾ തന്നെയാണ് സ്റ്റാൻഡ് ബൈ ആയി സ്ഥാപിച്ചിരിക്കുന്നത്. ഇവ മാറി മാറി പമ്പിങ്ങിന് ഉപയോഗിക്കും. പുതിയ ഇലക്ട്രിക് പാനലുകൾ സ്ഥാപിച്ച് ഇലക്ടിക്കൽ സബ്സറ്റേഷൻ നവീകരണവും നടന്നു.

വാട്ടർ അതോറിറ്റി ദക്ഷിണമേഖലാ ചീഫ് എൻജിനീയർ ജി ശ്രീകുമാർ , തിരുവനന്തപുരം പി എച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ സുരേഷ് ചന്ദ്രൻ, അരുവിക്കര ഹെഡ് വർക്സ് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണ ജോലികൾ നടന്നത്.

Next Story

RELATED STORIES

Share it