റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

പത്തനംതിട്ട: റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ അമ്മയുടെ കാമുകന്‍ റാന്നി സ്വദേശി ഷിജുവി (40)നെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി ഇയാള്‍ കുട്ടിയുടെ അമ്മയുടെ കൂടെയായിരുന്നു താമസം. ഇതിനിടെയാണ് പീഡനശ്രമമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം സ്‌കൂളിലെ അധ്യാപികയോടാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മുഖേന പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. അമ്മയുടെ കാമുകനായ ഷിജു ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഫെബ്രുവരി 27നും മാര്‍ച്ച് എട്ടിനും വീട്ടിലെത്തിയ ഷിജു, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടുതവണയും വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
RELATED STORIES
ബാലണ് ഡിയോര് നേടാനായി സഹായം തേടി; സെര്ജിയോ റാമോസിന്റെ സംഭാഷണം...
30 Jun 2022 12:35 PM GMTറഫീനയാണ് താരം; ബ്രസീലിയന് താരത്തിനായി ട്രാന്സ്ഫര് വിപണിയില് വടം...
30 Jun 2022 12:15 PM GMTഖത്തര് ലോകകപ്പ്; അവസാന ഘട്ട ടിക്കറ്റ് വില്പ്പന ജൂലായ് അഞ്ച് മുതല്
30 Jun 2022 11:55 AM GMTടോട്ടന്ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന് റിച്ചാര്ലിസണ്...
30 Jun 2022 11:18 AM GMTപോര്ച്ചുഗല് താരം വിറ്റീന പിഎസ്ജിയിലേക്ക്
30 Jun 2022 7:25 AM GMTമുഹമ്മദ് ഉവൈസ് ജെംഷഡ്പൂര് എഫ്സിയിലേക്ക്
29 Jun 2022 3:01 PM GMT