ഗ്യാസ് ഏജന്‍സി ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ച് രണ്ടുലക്ഷവും സ്‌കൂട്ടറും കവര്‍ന്നു
ഷൊര്‍ണൂരിലെ സില്‍വര്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ജീനക്കാരന്‍ ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാണിക്യവാസക (36) നെയാണ് ആക്രമിച്ചത്.

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ച് രണ്ടുലക്ഷം രൂപയും സ്‌കൂട്ടറും കവര്‍ന്നു. ഷൊര്‍ണൂരിലെ സില്‍വര്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ജീനക്കാരന്‍ ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാണിക്യവാസക (36) നെയാണ് ആക്രമിച്ചത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ കയില്യാട് മാമ്പറ്റപടിക്കു സമീപം സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ മൂന്നുപേര്‍ ഇരുമ്പുകമ്പി കൊണ്ട് മര്‍ദിക്കുകയും വാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പിക്കുകയുമായിരുന്നു.
മാണിക്യവാസകന്റെ ഇടതുകൈപ്പത്തിക്കാണ് വെട്ടേറ്റത്. ആക്രമണത്തിനുശേഷം രണ്ടുലക്ഷം രൂപയടങ്ങിയ കെഎല്‍ 51 ജി 1094 നമ്പര്‍ സ്‌കൂട്ടറുമായി കടന്നുകളയുകയായിരുന്നു. രണ്ട് ബൈക്കുകളിലായി മൂന്നുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. മുഖം പാതി മറച്ചാണ് അക്രമം നടത്തിയതെന്ന് മാണിക്യവാസകന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഷൊര്‍ണൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
RELATED STORIES
ഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT