യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

പാലക്കാട് : എന്‍ ഡി എഫ് ഫ്രീഡം പരേഡ് കാണാനെത്തിയ ബസ്സ് മറ്റൊരു സ്‌കൂട്ടറില്‍ തട്ടിയതുമായി ബന്ധപ്പെട്ട് നടന്ന വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ എന്‍ ഡി എഫ് പ്രവര്‍ത്തകരായ 2 പേരെ കോടതി വെറുതെ വിട്ടു. 2006 ആഗസ്റ്റ് 14 നായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവത്തില്‍ കഞ്ഞിക്കുളം സ്വദേശി ശിവദാസനാണ് പരിക്കേറ്റത്. കേസില്‍ 14 പേരെ പോലിസ് പ്രതിയാക്കിയിരുന്നു. ഇതില്‍ 2019 മുതല്‍ വിചാരണ നേരിട്ട പ്രതികളായ ഫൈസല്‍, ഫൈജാസ് എന്നിവരെയാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. കേസില്‍ വിചാരണ സമയത്ത് പ്രോസീക്യൂഷന്‍ 8 സാക്ഷികളെ വിസ്തരിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കണ്ടെത്തിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. എം മുഹമ്മദ് റാഷിദ് കോടതിയില്‍ ഹാജരായി.
RELATED STORIES
കശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMT