പാലക്കാട് ജില്ലാ ജയിലില്‍ തടവുകാരന്റെ ആത്മഹത്യാശ്രമം

മലമ്പുഴ: കൊലപാതക കുറ്റത്തിന് തടവിലായ തടവുപുള്ളി ഇന്ന് കോടതിയില്‍ ഹാജരാവാക്കാനിരിക്കേ ജയിലിലെ കുളിമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയില്‍ അധികൃതരുടെ അവസരോചിതമായ ഇടപടല്‍ മൂലം ഇയാള്‍ രക്ഷപ്പെട്ടു. കടാമ്പുഴ മുഹമ്മദ് ഷെരീഫാണ് (42) ആത്മഹത്യാശ്രമം നടത്തിയത്. ആറുമാസമായി പാലക്കാട് ജില്ലാ ജയിലിലെ തടവുകാരനാണ് ഇയാള്‍. കിച്ചന്‍ ഡ്യൂട്ടിയായതിനാല്‍ പുലര്‍ച്ച നാലുമണിക്ക് ഡ്യൂട്ടിയില്‍ പ്രവേശിച്ച് 6.30ന് സെല്ലിലെ ബാത്ത് റൂമില്‍ കുളിക്കാന്‍ കയറിയതായിരുന്നു.
മഞ്ചേരി കോടതിയില്‍ ഇന്ന് കേസുള്ളതിനാല്‍ 8.30ന് എസ്‌കോര്‍ട്ട് വാഹനത്തില്‍ പോവേണ്ടതാണ്. കുളി കഴിഞ്ഞ് വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് അധികൃതര്‍ ഇടപ്പെട്ടത്. വാതില്‍ തുറന്നപ്പോള്‍ കൈ ഞെരമ്പ് മുറിച്ചനിലയില്‍ ഇയാളെ കാണപ്പെടുകയായിരുന്നു. ഉടന്‍തന്നെ ജില്ലാശുപത്രിയില്‍ കൊണ്ടുപോയി ചികില്‍സ നല്‍കി. സര്‍ജന്‍ ഡോക്ടറെയും മനശ്ശാസ്ത്ര ഡോക്ടറെയും കാണിച്ചശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചതായി ജയില്‍ അധികൃതര്‍ പറഞ്ഞു. ഭാര്യയെയും കൂഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്.
RELATED STORIES
തുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്ധന: യൂത്ത് കോണ്ഗ്രസിന്റെ നിയമസഭാ മാര്ച്ചില് സംഘര്ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്ലമെന്റില് പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്ക്കിയില് ശക്തമായ ഭൂചലനം; വന് നാശനഷ്ടമെന്ന് റിപോര്ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില് ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിച്ചു...
5 Feb 2023 3:12 AM GMT