ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റില്‍ അബദ്ധത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു
BY BSR1 Aug 2021 5:45 PM GMT

X
BSR1 Aug 2021 5:45 PM GMT
ചെര്‍പ്പുളശ്ശേരി: ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റില്‍ അബദ്ധത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. വീരമംഗലം സ്വഫാ നഗര്‍ കരിമ്പന്‍ചോല മുഹമ്മദലിയുടെ മകനും അടക്കാ പുത്തൂര്‍ എയുപി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ശിബില്‍(13) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 7.30ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നാളെ ഒറ്റപ്പാലത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വീരമംഗലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. മാതാവ്: നജീറ. സഹോദരങ്ങള്‍: ശിഫ, ശിനാസ്.
Student died falling into the well
Next Story
RELATED STORIES
ജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്ഡന്ബര്ഗ് റിപോര്ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്ക്കാര്...
4 Feb 2023 2:25 AM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT