Palakkad

മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരേ എസ്ഡിപിഐ പ്രതിഷേധ റാലി

പ്രതിഷേധയോഗം എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു. അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുന്ന ബിജെപി സര്‍ക്കാര്‍ ഭരണഘടയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരേ എസ്ഡിപിഐ പ്രതിഷേധ റാലി
X

പാലക്കാട്: മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പാലക്കാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു. അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുന്ന ബിജെപി സര്‍ക്കാര്‍ ഭരണഘടയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വിലക്കേര്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. തങ്ങള്‍ക്ക് നേരെ നിലപാട് സ്വീകരിക്കുന്നവരെ ഭയപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ മനേജ്‌മെന്റുകളെ ഭയപ്പെടുത്താനും സമ്മര്‍ദ്ധത്തിലാക്കി അടച്ചുപൂട്ടിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായെ ഇതിനെ കാണാനാവൂയെന്നും, കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഈ നീക്കത്തില്‍ എന്ത് പങ്കാണുള്ളതെന്നു വെളിപ്പെടുത്തണമെന്നും പറഞ്ഞു.

സംഘപരിവാറിന് അഭിപ്രായസ്വാതന്ത്ര്യം എന്ന ഒന്നില്ല എന്നും ജനാധിപത്യത്തെ നിലനിര്‍ത്താനല്ല, കശാപ്പു ചെയ്യാനാണ് അവരുടെ താല്‍പര്യം എന്നും സംഘപരിവാറിനെ ഒറ്റപ്പെടുത്തുന്നതിനൊപ്പം ഈ ഭരണഘടനാവിരുദ്ധ നീക്കത്തെ എല്ലാ മതേതര ജനാധിപത്യ ശക്തികളും ചെറുത്തു പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് ബക്കര്‍ ആലൂര്‍, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികള്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it