- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ്സിന്റെ മുസ്‌ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക; എസ്ഡിപിഐ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

പാലക്കാട്: ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ പാലക്കാട് ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളില്‍ നടത്തിയ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി. വംശീയ ഉന്‍മൂലനം ലക്ഷ്യമിട്ട് സംഘപരിവാരം രാജ്യവ്യാപകമായി അക്രമണങ്ങളും കലാപങ്ങളും ശക്തിപ്പെടുത്തിയിരക്കുകയാണ്. ലൗ ജിഹാദിലും ഹിജാബിലും ഹലാല്‍ വിവാദത്തിലുമായി ശക്തിപ്രാപിച്ച വംശീയ അക്രമങ്ങള്‍ രാമനവമി ആഘോഷങ്ങളോടെ അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്ക അക്രമികള്‍ക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തിന് പൊതുസമൂഹം തയ്യാറാവണമെന്നും മണ്ഡലം കേന്ദ്രങ്ങളില്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മണ്ണാര്‍ക്കാട് നടന്ന പ്രതിഷേധ പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് ഷമീര്‍ ചൊമേരി, സെക്രട്ടറി കുഞ്ഞഹമ്മദ് വാര്യത്തൊടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സമീര്‍ അലുങ്ങല്‍, മണ്ഡലം ട്രഷറര്‍ ഷബീബ് മണ്ണാര്‍ക്കാട്, അഷ്‌റഫ് കുന്നുംപുറം, സുനീര്‍ പള്ളിക്കുന്ന്, ശാക്കിര്‍ കാഞ്ഞിരപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. തൃത്താല മണ്ഡലം കൂറ്റനാട് നടന്ന പ്രതിഷേധ പരിപാടിയില്‍ ജില്ല പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം, മണ്ഡലം പ്രസിഡന്റ് ഇന്‍ചാര്‍ജ് ഹമീദ് ചാലിപ്പുറം, മണ്ഡലം വൈസ് പ്രസിഡന്റ് ബക്കര്‍ ആലൂര്‍, മണ്ഡലം സെക്രട്ടറി അഷറഫ് മണ്ഡലം ട്രഷറര്‍, മുസ്തഫ, സന്ദീപ്, ഫൈസല്‍ നേതൃത്വം നല്‍കി.
പട്ടാമ്പിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പട്ടാമ്പി മണ്ഡലം മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം, ജില്ല ജനറല്‍ സെക്രട്ടറി കെ ടി അലവി, ജില്ലാ ട്രഷറര്‍ അലി കൊടുമുണ്ട, സെക്രട്ടറി യൂസഫ് കാരക്കാട്, ട്രഷറര്‍ ഷെരീഫ് പട്ടാമ്പി, സൈനുദ്ദീന്‍ ആമയൂര്‍, മുസ്തഫ വല്ലപ്പുഴ, അബ്ദുല്‍ ബാരി, ഹംസ ചേരിക്കല്ല്, യൂസഫ് കുട്ടി കാരക്കാട്, സൈതലവി (മാനു) വല്ലപ്പുഴ, നാസര്‍ കാരക്കൂത്തങ്ങാടി, അഫ്‌സല്‍ നടുവട്ടം, സജീര്‍ ബാബു പപ്പടപ്പടി, ഷറഫുദ്ദീന്‍ കൂരാച്ചിപ്പടി, ശംസുദ്ദീന്‍ തങ്ങള്‍, കുലുക്കല്ലൂര്‍ നേതൃത്വം നല്‍കി.
ഷൊര്‍ണൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് മണ്ഡലം സെക്രട്ടറി സിദ്ദീഖ് ഷൊര്‍ണൂര്‍, മണ്ഡലം ട്രഷറര്‍ റഹിം വീട്ടിക്കാട്, മുജീബ് മലയില്‍, ഫൈസല്‍ ആലഞ്ചേരി, മുഹമ്മദലി എലിയപ്പെറ്റ നേതൃത്വം നല്‍കി. പാലക്കാട് നടന്ന പ്രതിഷേധ പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് ഇല്യാസ് കാവല്‍പ്പാട്, വൈസ് പ്രസിഡന്റ് നൗഷാദ്, മണ്ഡലം സെക്രട്ടറി നസീര്‍ പേഴുങ്കര, മുനിസിപ്പല്‍ പ്രസിഡന്റ് ജബ്ബാര്‍ കുന്നുംപുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നെന്‍മാറ മണ്ഡലം നടത്തിയ പ്രതിഷേധ പ്രകടനത്തിന് നെന്‍മാറ മണ്ഡലം സെക്രട്ടറി ഷമീര്‍ പുതുനഗരം, മണ്ഡലം വൈസ് പ്രസിഡന്റ് തൗഫീഖ് പുതുനഗരം, അനസ് പുതുനഗരം, ഫൈസല്‍ അടിപ്പെരണ്ട, സെക്രട്ടറി ജമീഷ പുതുനഗരം നേതൃത്വം നല്‍കി. ഒറ്റപ്പാലം മണ്ഡലം നടത്തിയ പ്രതിഷേധ പരിപാടിയില്‍ പാര്‍ട്ടിയുടെ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ടി എ താഹിര്‍, മണ്ഡലം വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍, മണ്ഡലം സെക്രട്ടറി ഫിറോസ് കിഴക്കേത്തല, സുബൈര്‍, ഹംസ, ഷംസു, റഹിം നേതൃത്വം നല്‍കി.
RELATED STORIES
ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
27 Jun 2025 5:01 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTമുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും; പ്രദേശവാസികളെ...
27 Jun 2025 2:40 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMT