എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ക്ക് പാലക്കാട് സ്വീകരണം

പാലക്കാട്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എസ്ഡിപിഐ പാലക്കാട് ജില്ലാ ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് സഹീര്‍ ബാബു ജില്ലാ സെക്രട്ടറി എച്ച് സുലൈമാന്‍ എന്നിവര്‍ക്ക് പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പാത്തി സെന്ററില്‍ സ്വീകരണം നല്‍കി. എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ പ്രസിഡന്റ് സഹീര്‍ ബാബു പറഞ്ഞു.
അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും നേതൃത്വം നല്‍കണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍ നില്‍ക്കണമെന്നും ആവശ്യമായ പിന്തുണ ജില്ലാ കമ്മിറ്റി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ഡിവിഷന്‍ പ്രസിഡന്റ് ഇബ്രാഹിം മൗലവി, എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍. സെക്രട്ടറി അബ്ബാസ് കുന്നുംപുറം. സിക്കന്തര്‍ ചുണ്ണാമ്പുതറ. എച്ച് ഫിറോസ്, സിക്കന്തര്‍ കുന്നുംപുറം, എച്ച് കാജാ ഹുസൈന്‍ തുടങ്ങിയവര്‍ പൊന്നാട അണിയിച്ച് സ്വീകരണം നല്‍കി.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT