എന്ഡബ്ല്യുഎഫ് സ്ത്രീ ജ്വാലാ സംഗമം സംഘടിപ്പിച്ചു

പട്ടാമ്പി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാഷനല് വിമന്സ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് 'മാറ്റത്തിനായ് നമുക്ക് ശബ്ദിക്കാം' എന്ന പ്രമേയത്തില് ഓങ്ങല്ലൂരില് സ്ത്രീ ജ്വാലാ സംഗമം സംഘടിപ്പിച്ചു. നാഷനല് വിമന്സ് ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് ലിഫാഫത് വനിതാദിന സന്ദേശം നല്കി. തുടര്ന്ന് ഷാഹീന് ബാഗ് സമര നായിക ബില്ക്കിസ് ദാദിയെ അനുകരിച്ചു ഏകാംഗ നാടകം, കവിതാലാപനം, വിപ്ലവ ഗാനം ഉള്പ്പെടെ വിവിധ കലാപരിപാടികള് അവതരിപ്പിച്ചു. ബാബരി മസ്ജിദ് ദിനാചരണ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല ക്വിസ് മല്സരത്തില് ഒന്നാം സ്ഥാനം നേടിയ ഷംസീറാ റഷീദ് കാരക്കുതിന്നു നാഷനല് വിമന്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം ശരീഫാ റഹീം ഉപഹാരവും കാഷ് അവാര്ഡും സമ്മാനിച്ചു. ഓങ്ങല്ലൂര് ഗ്രാമപ്പഞ്ചായത്ത് വാര്ഡ് മെംബര്മാരായ നഷീജാ മുസ്തഫ, ഹസീന ടീച്ചര്, റജീന സംസാരിച്ചു.
NWF organized Women's Flame meeting
RELATED STORIES
സംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMT