പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു
BY NSH15 Aug 2021 1:39 PM GMT

X
NSH15 Aug 2021 1:39 PM GMT
പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന (37) മകന്‍ ഷെരീഫ് (7) എന്നിവരാണ് മരിച്ചത്.
വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയാണ് ഫെമിന. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഷെരീഫിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫെമിനയും അപകടത്തില്‍പ്പെട്ടത്. ഉടന്‍തന്നെ ഇരുവരെയും നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഴുക്കില്‍പ്പെട്ട മുത്തശ്ശിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
Next Story
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT