Palakkad

'മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആര്‍എസ്എസ്'; എസ്ഡിപിഐ നൈറ്റ് വിജില്‍ സംഘടിപ്പിച്ചു

മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആര്‍എസ്എസ്; എസ്ഡിപിഐ നൈറ്റ് വിജില്‍ സംഘടിപ്പിച്ചു
X

പാലക്കാട്: 'മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആര്‍എസ്എസ്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ പാലക്കാട് ജില്ലയില്‍ ബ്രാഞ്ച് തലങ്ങളില്‍ നൈറ്റ് വിജില്‍ സംഘടിപ്പിച്ചു.


ഒരു നൂറ്റാണ്ടുകാലമായി രാജ്യത്തെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച് കൊന്നൊടുക്കുന്നവര്‍ മതേതര രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് പ്രഖ്യാപിക്കുന്നവര്‍, മസ്ജിദുകളും ചര്‍ച്ചുകളും തകര്‍ത്ത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവര്‍, മതസൗഹാര്‍ദത്തിനുവേണ്ടി പ്രയത്‌നിച്ച രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്നവര്‍, കലാപങ്ങള്‍ നടത്തി പച്ചമനുഷ്യരെ ജീവനോടെ ചുട്ടെരിക്കുന്നവര്‍ ഇങ്ങനെ രാജ്യത്തിനും ജനതയ്ക്കും ഭീഷണിയായ ആര്‍എസ്എസ്സിനെതിരേ രാഷ്ട്രീമായും ജനാധിപത്യപരമായും പൊതുസമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഡിപിഐ നൈറ്റ് വിജില്‍ സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it