ത്രിപുരയിലെ ഹിന്ദുത്വ അക്രമം: പാലക്കാടും എസ്ഡിപിഐ പ്രതിഷേധം

പാലക്കാട്: ത്രിപുരയിലെ സംഘപരിവാര ആക്രമണത്തില് പ്രതിഷേധിച്ച് പാലക്കാട് മുനിസിപ്പല് കമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന ഹിന്ദുത്വ അക്രമത്തെ തടയാന് ത്രിപുര സര്ക്കാരിന് കഴിയാത്തത് പ്രതിഷേധാര്ഹമാണ്. മുസ്ലിം പള്ളികളും കടകളും സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കുകയും പലതും അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുകയാണ്.
അഗര്ത്തല, കൈലാഷഹര്, ഉദയ്പൂര്, കൃഷ്ണ നഗര്, ധര്മനഗര് തുടങ്ങിയ സ്ഥലങ്ങളിലാണ് പള്ളികള്ക്കും വീടുകള്ക്കും നേരെ ആക്രമണമുണ്ടായത്. പോലിസ് നിരോധനാജ്ഞ നിലനില്ക്കെയാണ് അതിക്രമങ്ങള് വ്യാപിക്കുന്നതെന്നത് ആശങ്കാജനകമാണ്. സിസിടിവി കാമറകള് വരെ തകര്ത്താണ് അക്രമികള് അഴിഞ്ഞാടുന്നത്. 2002 ലെ ഗുജറാത്ത് മുസ്ലിം വംശഹത്യയ്ക്ക് സമാനമായ അക്രമസംഭവങ്ങളാണ് ത്രിപുരയില് അരങ്ങേറുന്നത്.
അത്യന്തം ഹീനവും ഏകപക്ഷീയവുമായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള് അരങ്ങേറുമ്പോള് മതേതര രാഷ്ട്രീയപ്പാര്ട്ടികള് തുടരുന്ന മൗനം അക്രമികള്ക്ക് പ്രോല്സാഹനമാവുകയാണെന്ന് പോപുലര് ഫ്രണ്ട് പാലക്കാട് ഡിവിഷന് പ്രസിഡന്റ് ഇബ്രാഹിം മൗലവി കുറ്റപ്പെടുത്തി. മനുഷ്യത്വരഹിതമായ ആക്രമണത്തില് മതേതരപാര്ട്ടികള് മൗനം വെടിയണമെന്നും ഇബ്രാഹിം മൗലവി പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. മുനിസിപ്പല് പ്രസിഡന്റ് അബ്ദുല് ജബ്ബാര്, സെക്രട്ടറി അബ്ബാസ് കുന്നുംപുറം, എം സിക്കന്തര്, ഹബീബ്, നൗഷാദ് തുടങ്ങിയവര് നേതൃത്വം നല്കി.
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില് വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT