ഇ എന്‍ സുരേഷ് ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എന്‍ സുരേഷ് ബാബുവിനെ തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന് പകരമാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ആകെ 44 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. ഇതില്‍ നാലുപേര്‍ വനിതകളാണ്. പാലക്കാട് ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ ഒഴിവാക്കിയ ബിനു മോളെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഏരിയാ കമ്മിറ്റിയില്‍ വെട്ടിയ കെ ശാന്തകുമാരിയെയും ജില്ല കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
എസ് അജയകുമാര്‍, ടി എം ശശി, കെ എസ് സലീഖ, കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പുതുമുഖങ്ങളാണ്. നിലവിലെ ജില്ലാ കമ്മിറ്റിയില്‍നിന്ന് 14 പേരെ ഒഴിവാക്കി.ചിറ്റൂര്‍ പെരുമാട്ടി കോരിയാര്‍ചള്ള ഇടയന്‍കൊളമ്പ് വീട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് ഇ ആര്‍ നാരായണന്റെ മകനാണ്. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ആദ്യമായാണ് ജില്ലാ കമ്മിറ്റിയുടെ അമരത്തെത്തുന്നത്. അമ്പത്തൊന്നുകാരനായ സുരേഷ് ബാബു എസ്എഫ്‌ഐ ചിറ്റൂര്‍ ഏരിയ പ്രസിഡന്റും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായും ചിറ്റൂര്‍ ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
നിലവില്‍ സിഐടിയു ജില്ലാ കമ്മിറ്റിയംഗം, മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍, ചിറ്റൂര്‍ താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ചിറ്റൂര്‍ ഗവ. കോളജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തിലെ ബുരുദത്തിനുശേഷം പുണെ സിമ്പോസിസ് കോളജ് ഓഫ് ലോയില്‍ നിയമ പഠനവും പൂര്‍ത്തിയാക്കി. വ്യവസായവകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് സിപിഎമ്മില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം ഏറ്റെടുത്തത്. മാധവിയാണ് അമ്മ. ശ്രീലേഖ ഭാര്യയും മാധവി, ആദി എന്നിവര്‍ മക്കളുമാണ്.
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
4 Feb 2023 4:25 AM GMT