പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയവര്‍ക്കെതിരേ കേസെടുക്കണം: പി കെ ശശി

ചെര്‍പ്പുളശ്ശേരി: തൃക്കടീരി പഞ്ചായത്തിലെ കിഴൂരില്‍ പട്ടികജാതി കുടുംബങ്ങളെ കബളിപ്പിച്ച് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ വിശദമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ശശി ആവശ്യപ്പെട്ടു. കിഴൂരില്‍ തട്ടിപ്പിനിരയായ പട്ടികജാതി കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിടപ്പാടം നഷ്ടപ്പെട്ട പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി ഉന്നത നേതൃത്വത്തിന്റെ അറിവോടെ നടത്തിയ അഴിമതിക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം തൃക്കടീരി ലോക്കല്‍ സെക്രട്ടറി ടി കുട്ടിക്കൃഷ്ണന്‍, പഞ്ചായത്ത് അധ്യക്ഷ എ പി ലതിക, ഉപാധ്യക്ഷന്‍ ഒ കെ മുസ്തഫ, കെ അനില്‍, എം കെ ഉമേഷ്, കെ നാരായണന്‍, ആബിദ്, ഉണ്ണിക്കൃഷ്ണന്‍, അബ്ബാസ്, ബിന്ദു ജയരാജ്, ജയലക്ഷ്മി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
RELATED STORIES
ജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT