പട്ടാമ്പിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു (വീഡിയോ)

പട്ടാമ്പിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു (വീഡിയോ)

പട്ടാമ്പി: പട്ടാമ്പി-ആമയൂര്‍ റോഡിൽ ഇന്ന് ഉച്ചയ്ക്ക് ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. പട്ടാമ്പി തെക്കുമുറിയിലാണ് അപകടം നടന്നത്. സംഭവത്തിൽ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി കുളത്തിങ്കൽ ഉണ്ണികൃഷ്ണന്റെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. ഡിഗ്രി വിദ്യാർഥിയാണ്. പട്ടാമ്പിയിൽ നിന്നും കൊപ്പം ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന വൈഷ്ണവിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരേ വന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ വൈഷ്ണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻ ഭാഗവും ബസ്സിന്റെ ഒരു ഭാഗവും തകർന്നു. പട്ടാമ്പി പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.


RELATED STORIES

Share it
Top