വിദ്യാര്ഥിനിയെ പീഡിപ്പിക്കാന് ശ്രമം; പോക്സോ നിയമപ്രകാരം കടയുടമ അറസ്റ്റില്

പാലക്കാട്: മിഠായിയും മറ്റും നല്കി വിദ്യാര്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ചെന്ന പരാതിയില് തൃത്താല കക്കാട്ടിരി സ്കൂളിന് സമീപം കട നടത്തുന്നയാള്ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇയാള്ക്കെതിരേ പത്തോളം കേസുകള് രജിസ്റ്റര് ചെയ്തതായി ജില്ലാ പോലിസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സംഭവത്തില് കേസെടുത്ത് പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാന് കമ്മീഷന് ജുഡീഷ്യല് അംഗം കെ ബൈജുനാഥ് പാലക്കാട് ജില്ലാ പോലിസ് മേധാവിക്ക് ഉത്തരവ് നല്കിയിരുന്നു. പ്രതിയെ കോടതി നിര്ദേശപ്രകാരം റിമാന്ഡ് ചെയ്തതായും പാലക്കാട് ജില്ലാ പോലിസ് മേധാവിയുടെ റിപോര്ട്ടിലുണ്ട്. കേസുകളില് അന്വേഷണം പൂര്ത്തിയാക്കി അന്തിമ റിപോര്ട്ട് പാലക്കാട് അഡീഷനല് സെഷന്സ് കോടതിയില് സമര്പ്പിച്ചു.
കേസുകളില് പട്ടാമ്പി പോക്സോ സ്പെഷ്യല് കോടതിയില് വിചാരണ തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലിസ് മേധാവിക്കുവേണ്ടി തൃത്താല പോലിസ് ഇന്സ്പെക്ടര് കേസുകളുടെ വിശദാംശങ്ങള് കമ്മീഷനില് സമര്പ്പിച്ചു. കേസുകളില് പോലിസ് കേസെടുത്ത സാഹചര്യത്തില് തുടര്നടപടികള് സ്വീകരിക്കേണ്ടതില്ലെന്ന് കമ്മീഷന് ഉത്തരവില് പറഞ്ഞു. മനുഷ്യാവകാശ പ്രവര്ത്തകനായ ദേവദാസ് സമര്പ്പിച്ച പരാതിയിലാണ് നടപടി.
RELATED STORIES
സംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMT