അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം;ഈ വര്‍ഷം മാത്രം മരിച്ചത് 7 കുഞ്ഞുങ്ങള്‍

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. മുരുഗള ഊരിലെ അയ്യപ്പന്‍ സരസ്വതി ദമ്പതിമാരുടെ 3 മാസം പ്രായമായ മകളാണ് മരിച്ചത്.മരണകാരണം വ്യക്തമായിട്ടില്ല. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ പാല്‍ നെറുകയില്‍ കയറിയെന്നാണ് പ്രാഥമിക നിഗമനം.
ഭവാനിപ്പുഴയ്ക്ക് മറുകരയിലുള്ള ഊരാണ് മുരുകള.കഴിഞ്ഞ പ്രളയത്തില്‍ ഇവിടേക്കുള്ള പാലം തകര്‍ന്നിരുന്നു. അത് ഇതുവരെ പുനര്‍ നിര്‍മിക്കാനായിട്ടില്ല.ഒറ്റപ്പെട്ടു കിടക്കുന്ന ഊരായതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ ഇവിടെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ഈ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 7 ആയി. കഴിഞ്ഞ മാസം മാത്രം 3 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. 6 മാസത്തിനിടെ 10 ശിശുക്കള്‍ ഇവിടെ മരിച്ചു.
കഴിഞ്ഞ വര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി നേരിട്ട് തന്നെ അട്ടപ്പാടിയിലെത്തി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാകുകയാണ്.
RELATED STORIES
എന്സോ തിളങ്ങിയെങ്കിലും ചെല്സിക്ക് രക്ഷയില്ല; ഫുള്ഹാമിനോട് സമനില
4 Feb 2023 3:18 AM GMTഅല് നസ്റിനായി റൊണാള്ഡോയുടെ ആദ്യ ഗോള്; അല് ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന് തിരിച്ചടി; ചാംപ്യന്സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്ഡര് റാഫേല് വരാനെ അന്താരാഷ്ട്ര ഫുട്ബോളില് നിന്ന്...
2 Feb 2023 4:25 PM GMT