കെട്ടിട നിര്‍മാണത്തിനിടെ പലക ഒടിഞ്ഞു; രണ്ട് തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു
BY NSH4 Oct 2021 5:06 PM GMT

X
NSH4 Oct 2021 5:06 PM GMT
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് കെട്ടിടനിര്‍മാണത്തിനിടെ രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷമല്‍ ബര്‍മന്‍, ധനകുത്ത് വാല എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കെട്ടിട നിര്‍മാണ ജോലി നടക്കുന്നതിനിടെ തട്ടിന്റെ പലക തകരുകയായിരുന്നു.
തൊഴിലാളികള്‍ സമീപത്തുണ്ടായിരുന്ന കിണറ്റിലേക്കാണ് വീണത്. 20 അടിയോളം ഉയരമുള്ള കെട്ടിടത്തിന് മുകളില്‍നിന്നാണ് ഇരുവരും കിണറിലേക്ക് പതിച്ചത്. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഇവരുവരെയും പുറത്തെത്തിച്ചു. തുടര്‍ന്ന് ഇവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story
RELATED STORIES
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
4 Feb 2023 1:25 PM GMTഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMT