30 ലക്ഷം വിലവരുന്ന 54 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: കഞ്ചിക്കോട് നരകംപള്ളി പാലത്തിന് സമീപം കാറില്‍ കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപ വിലവരുന്ന 54 കിലോ കഞ്ചാവ് പിടികൂടി. മലപ്പുറം ജില്ലക്കാരായ രഞ്ജിത്ത്, ഷിഹാബ് എന്നിവരെ പ്രതിചേര്‍ത്ത് കേസെടുത്തു. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം എം നാസറിന്റെ നിര്‍ദേശാനുസരണം പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം രാകേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചിക്കോട് നരകംപള്ളി പാലത്തിനു സമീപം കെഎല്‍65- കെ- 9395 മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്.
പത്തുകിലോമീറ്ററോളം പിന്തുടര്‍ന്നാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. പറളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ അജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ടീമുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ അജിത്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പി സന്തോഷ് കുമാര്‍, എക്‌സൈസ് പ്രിവിന്റീവ് ഓഫിസര്‍മാരായ എന്‍ സന്തോഷ് എ ജയപ്രകാശന്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജി ഷിജു, എ ഫൈസല്‍ റഹിമാന്‍, ബി ഷൈബു, ആര്‍ സുഭാഷ്, ശരവണന്‍, ആര്‍ രാജേഷ്, ആര്‍ ഉദയന്‍, പി എച്ച് പ്രത്യൂഷ്, എക്‌സൈസ് ഡ്രൈവര്‍മാരായ കെ കണ്ണദാസന്‍, ജി അനില്‍കുമാര്‍ എന്നിവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം എം നാസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതികളെ ചോദ്യം ചെയ്തു.
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില് കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല് അസീസ് സ്റ്റേഡിയത്തില്; നടന് ...
5 Dec 2023 1:46 PM GMTഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിനുള്ളില്...
28 Nov 2023 4:45 AM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില് മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര് അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര് കായംകുളം സൗദിയില് മരണപ്പെട്ടു
16 Nov 2023 10:16 AM GMT