രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 1.64 കോടി പിടികൂടി

പാലക്കാട്: ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്ല്‍ നിന്ന് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 1,64,50,000 രൂപയുമായി രണ്ടുപേരെ പിടികൂടി. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശികളായ രാജേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നാല് ബാഗുകളിലായി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ എന്ന സ്ഥലത്തുനിന്ന് ഷൊര്‍ണൂരിലേക്ക് സ്വര്‍ണം വാങ്ങാനായി കടത്തിക്കൊണ്ടു വന്നതാണെന്നാണ് പ്രതികള്‍ പറഞ്ഞത്.

എന്നാല്‍, പണം കൊണ്ടുവരുന്നതിനായി യാതൊരുവിധ രേഖകളും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. കേസ് തുടരന്വേഷണത്തിനായി പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് മൂന്ന് കേസുകളില്‍നിന്ന് 2.21 കോടി രൂപയാണ് ട്രെയിനില്‍നിന്ന് പിടികൂടിയത്. അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി രാജിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ എ പി അജിത്ത് അശോക്, എഎസ്‌ഐമാരായ ഐ വി സജു, സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ അശോക്, കോണ്‍സ്റ്റബിള്‍മാരായ വി സവിന്‍, പി പി അബ്ദുല്‍ സത്താര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMTഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
6 Feb 2023 3:50 PM GMTമേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
6 Feb 2023 3:14 PM GMTമൂന്നാറില്‍ വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസ്സിന് തീപ്പിടിച്ചു
6 Feb 2023 1:34 PM GMT