ട്രെയ്‌ലര്‍ ലോറികള്‍ നീക്കി; മണ്ണാര്‍ക്കാട്- അട്ടപ്പാടി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട്- അട്ടപ്പാടി ചുരം റോഡില്‍ ട്രെയ്‌ലര്‍ ലോറികള്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് താറുമാറായ ഗതാഗതം പുനസ്ഥാപിച്ചു. ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ക്രെയിനുപയോഗിച്ച് ലോറികള്‍ മാറ്റിയാണ് ഗതാഗതം വീണ്ടും സാധാരണ നിലയിലാക്കിയത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ഇവിടെ രണ്ട് ട്രെയിലര്‍ ലോറികള്‍ കുടുങ്ങിയത്. ഇതെത്തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളാണ് ചുരം റോഡില്‍ കുടുങ്ങിക്കിടന്നത്.
കോഴിക്കോടുനിന്നും കോയമ്പത്തൂരിലേക്ക് വന്ന 16 ചക്രങ്ങളുള്ള വലിയ രണ്ട് ട്രക്കുകള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയായിരുന്നു സഞ്ചാരം. എന്നാല്‍, ചുരം കയറുന്നതിനിടെ ഒരു ലോറി മറിയുകയും മറ്റൊന്ന് കുടുങ്ങുകയുമായിരുന്നു. ഇത്ര വലിയ വാഹനങ്ങള്‍ ചുരം റോഡ് വഴി പോവില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്‌പോസ്റ്റില്‍ നല്‍കാതിരുന്നതാണ് അപകടകാരണമായത്.
മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടമുണ്ടാവില്ലായിരുന്നെന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍, ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് അവഗണിച്ചെന്നും പൊതുഗതാഗതം തടയാനാവില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT