യൂത്ത് കോണ്‍ഗ്രസ് നെടുവ മണ്ഡലം പ്രതീകാത്മക ഓഫീസ് തുറക്കല്‍ സമരം സംഘടിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസ് നെടുവ മണ്ഡലം പ്രതീകാത്മക ഓഫീസ് തുറക്കല്‍ സമരം സംഘടിപ്പിച്ചു

നെടുവ: ആവു കാദര്‍ കുട്ടി നഹ സ്മാരക പിഡബ്ല്യുഡി കോംപ്ലക്‌സ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക ഓഫിസ് തുറക്കല്‍ സമരം നടത്തി. ആവുകാദര്‍ കുട്ടി നഹ പിഡബ്ല്യുഡി കോംപ്ലക്‌സിനു മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ പ്രതീകാത്മക ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി. പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല പ്രതീകാത്മക ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ നെടുവ യൂത്ത് കോണ്‍ഗ്രസ്് പ്രസിഡന്റ് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക് പ്രസിഡന്റ് എന്‍ പി ഹംസക്കോയ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പിഒ സലാം, അലിമോന്‍ തടത്തില്‍, മോഹനന്‍, ജിതേഷ് പാലത്തിങ്ങള്‍, നികുല്‍ നാഥ്, സഫ്‌വാന്‍ എംവി, പിഒ റസീക് ആശംസകള്‍ അര്‍പ്പിച്ചു. ഫൈസല്‍ പലത്തിങ്ങള്‍ സ്വാഗതവും മുഹമ്മദലി ഉള്ളണം നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top