Malappuram

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
X

താനൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എടരിക്കോട് മമ്മാലിപ്പടിയില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഒഴൂര്‍ ഓമച്ചപ്പുഴ ഊരോത്തിയില്‍ മുഹമ്മദ് റഷീദിന്റെ മകന്‍ മുഹമ്മദ് നിബ്രാസുല്‍ ഹഖ് (21) ആണ് മരണപ്പെട്ടത്.

കുറുകയിലുള്ള മാതാവിന്റെ വീട്ടിലേക്ക് നോമ്പ് തുറന്ന ശേഷം ഒഴൂരില്‍ നിന്നുമുള്ള യാത്രയ്ക്കിടയിലാണ് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. തുടര്‍ന്ന് ബൈക്ക് മറ്റൊരു കാറിലും ഇടിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളജ് ബിഎസ്‌സി വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് സര്‍ഫറാസ്, മുഹമ്മദ് മുബഷിര്‍. മാതാവ്: തസ്‌ലീമ. ഖബറടക്കം ഓമച്ചപ്പുഴ താഴെ പള്ളി ഖബര്‍ സ്ഥാനില്‍ നടത്തി.

Next Story

RELATED STORIES

Share it