ലഹരി മാഫിയയ്ക്കെതിരേ പരാതി നല്കിയ യുവാവിനെയും ഭാര്യയെയും വീട്ടില് കയറി മര്ദ്ദിച്ചു
BY BSR24 Jun 2021 3:27 AM GMT

X
BSR24 Jun 2021 3:27 AM GMT
ചങ്ങരംകുളം: ലഹരി മാഫിയയ്ക്കെതിരേ പരാതി നല്കിയ യുവാവിനെയും ഭാര്യയെയും വീട്ടില് അതിക്രമിച്ചു കയറി മര്ദ്ദിച്ചു. ചിയ്യാനൂര് സ്വദേശിയായ തിരുന്നാവാള കുളത്തില് റഫീഖിനും നാലു മാസം ഗര്ഭിണിയായ ഭാര്യയ്ക്കുമാണ്പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ആക്രമികള് വീടിന്റെ ജനല് ചില്ലുകളും അലമാരകളും അടിച്ചുതകര്ത്തതായും മക്കളെ ഉപദ്രവിച്ചതായും റഫീഖ് പറഞ്ഞു.
പ്രദേശത്ത് പിടിമുറുക്കുന്ന ലഹരി മാഫിയകള്ക്കെതിരേ നേരത്തെ റഫീഖ് ഉള്പ്പെടെയുള്ള പ്രദേശവാസികള് ചങ്ങരംകുളം പോലിസില് പരാതി നല്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രദേശവാസികള് തന്നെയായ ഏതാനും സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിനു പിന്നിലെന്ന് റഫീഖ് പറഞ്ഞു. ലഹരി മാഫിയയ്ക്കെതിരേ നാട്ടുക്കാരില് നിന്ന് ഒപ്പ് ശേഖരണം നടത്തി ചങ്ങരംകുളം പോലിസില് പരാതി നല്കിയതിന്റെ വൈരാഗ്യത്തില് ലഹരി വിരുദ്ധ സമിതി കണ്വീനറും മാധ്യമപ്രവര്ത്തകനുമായ വി പി അബ്ദുല് ഖാദറിനെ നേരത്തേ കള്ളക്കേസില് കുടുക്കി അറസ്റ്റ് ചെയ്തിരുന്നു.
Young man and his wife were beaten in Changaramkulam
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള് സെന്സര് ബോര്ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMTപിണറായി സര്ക്കാരിനെ പുകഴ്ത്തി ഗവര്ണര്; റിപബ്ലിക് ആശംസ നേര്ന്നത്...
26 Jan 2023 5:10 AM GMT