വിസ്ഡം 'ട്രീറ്റ്' വിശപ്പ് രഹിത ഭവനം പദ്ധതി; ലോഗോ പ്രകാശനം ചെയ്തു
BY NSH18 Aug 2021 6:25 PM GMT

X
NSH18 Aug 2021 6:25 PM GMT
പെരിന്തല്‍മണ്ണ: കൊവിഡ് മഹാമാരിയില്‍ തൊഴില്‍, സാമ്പത്തികരംഗത്തെ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ 'വിശപ്പ് രഹിത വീട്' എന്ന സന്ദേശവുമായി വിസ്ഡം യൂത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ട്രീറ്റ് പദ്ധതിയുടെ ലോഗോ പ്രകാശനം നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു.
ദരിദ്രരായ പട്ടിണി പാവങ്ങള്‍ക്ക് ആശ്വാസമായി രൂപപ്പെടുത്തിയതാണ് ഈ പദ്ധതി. ഓരോ മാസവും ഒരു കടയില്‍നിന്ന് ഭക്ഷണ വിഭവങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ സൗജന്യമായി വാങ്ങാന്‍ സൗകര്യപ്പെടുത്തിയാണ് ഈ പദ്ധതി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക. അതിനായി ഉദാരമതികളില്നിന്നുള്ള സാമ്പത്തിക സഹായം കടകളിലെത്തിച്ച് നല്‍കും. പതിനായിരങ്ങള്ക്കുപകാരപ്പെടുന്ന പദ്ധതി വിസ്ഡം യൂത്ത് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കും. ആഗസ്ത് 20 നു പദ്ധതി പ്രഖ്യാപന സമ്മേളനം നടക്കും
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMTപിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; റിപബ്ലിക് ആശംസ നേര്‍ന്നത്...
26 Jan 2023 5:10 AM GMT