കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

പരപ്പനങ്ങാടി: കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റുചെയ്തു. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പശ്ചിമബംഗാള്‍ സ്വദേശിയായ വിനോദ് ലെറ്റ് (29) നെ 610 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. നാട്ടില്‍ പോയിവരുമ്പോള്‍ ചുരുങ്ങിയ വിലയ്ക്ക് സംഘടിപ്പിക്കുന്ന കഞ്ചാവ് പരപ്പനങ്ങാടിയിലും പരിസരങ്ങളിലും ചെറിയ പാക്കറ്റുകളിലാക്കി വലിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
ഇങ്ങനെ വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍മാരായ പി പ്രഗേഷ്, കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി അരുണ്‍, നിതിന്‍ ചോമാരി, പി ബി വിനീഷ്, ഡ്രൈവര്‍ വിനോദ് കുമാര്‍ പങ്കെടുത്തു.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT