Malappuram

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി
X

പരപ്പനങ്ങാടി: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് മലപ്പുറം ജില്ലാ കമ്മിറ്റി 25ാം വാര്‍ഷികത്തോടനുബന്ധിച്ച് താനൂര്‍ സബ് ഓഫിസിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് ഫൈവ്‌സ് ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു. പി കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി എ ബാവ അധ്യക്ഷത വഹിച്ചു. താനൂര്‍ ബോര്‍ഡ് രൂപീകരിച്ചതുമുതല്‍ സേവനം ചെയ്തുവരുന്ന തൊഴിലാളികളായ എ കെ അസൈനാര്‍, കെ കുഞ്ഞാവ, മൊയ്തീന്‍കുട്ടി എന്നിവരെയും മികച്ച സംഘാടകനായ സി എം മുഹമ്മദ്, അലിഷാ പാറക്കാവ് എന്നിവരെയും ആദരിച്ചു. സി എന്‍ സലീഷ്‌കുമാര്‍, യു അഹമ്മദ്‌കോയ, അഷ്‌റഫ് ശിഫ, ഗോപാലകൃഷ്ണന്‍, ഗോവിന്ദന്‍, മലബാര്‍ ബാവഹാജി, അബ്ദുറസാഖ് ചേക്കാലി, എം വി മുഹമ്മദലി, കെ ഖാദര്‍, പി അലിഅക്ബര്‍, ബാവ ഓടക്കല്‍, എ കെ ജബ്ബാര്‍, എ വി വിനോദ്കുമാര്‍ സംസാരിച്ചു. എട്ടു ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ചെമ്മാട് ചുമട്ടുതൊഴിലാളികള്‍ ഒന്നാം സ്ഥാനവും പരപ്പനങ്ങാടി ചുമട്ടുതൊഴിലാളികള്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് പരപ്പനങ്ങാടി സി ഐ വിനോദന്‍ ട്രോഫികള്‍ നല്‍കി.





Next Story

RELATED STORIES

Share it