Malappuram

നിര്‍ധന രോഗികള്‍ക്ക് നാടിന്റെ കൈത്താങ്ങ്; വളവന്നൂര്‍ കമ്മ്യൂണിറ്റി ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ എംപി ഫണ്ടില്‍നിന്നും 25 ലക്ഷം രൂപയും വ്യക്തികളില്‍നിന്നും മറ്റും ഫണ്ടുകള്‍ സ്വീകരിച്ചുമാണ് ഏഴ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നത്

നിര്‍ധന രോഗികള്‍ക്ക് നാടിന്റെ കൈത്താങ്ങ്;   വളവന്നൂര്‍ കമ്മ്യൂണിറ്റി ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
X

പുത്തനത്താണി: നിര്‍ധനരോഗികള്‍ക്കായി ഒരുനാട് ഒരുമിച്ചപ്പോള്‍ യാഥാര്‍ഥ്യമായത് ഒരു ഡയാലിസിസ് സെന്റര്‍. വളവന്നൂര്‍ സിഎച്ച്‌സിയിലാണ് ജനകീയ സംരംഭത്തിലൂടെ കമ്മ്യൂണിറ്റി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ ആറുമാസമായി വളവന്നൂര്‍ സിഎച്ച്‌സിയില്‍ ഏഴ് മെഷീനോടുകൂടി പ്രവര്‍ത്തനം തുടങ്ങിയ ഡയാലിസിസ് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച നടന്നു. കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തിലെ നിരവധി രോഗികള്‍ക്കാണ് ഡയാലിസിസ് സെന്റര്‍ ആശ്വാസമാവുക. നിര്‍ധനരോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായാണ് ഇവിടെ ഡയാലിസിസ് ചെയ്യുന്നത്. ആനപ്പടിക്കല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ പി അബ്ദുസ്സമദ് ചെയര്‍മാനും, കുറുക്കോളി മൊയ്തീന്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ എംപി ഫണ്ടില്‍നിന്നും 25 ലക്ഷം രൂപയും വ്യക്തികളില്‍നിന്നും മറ്റും ഫണ്ടുകള്‍ സ്വീകരിച്ചുമാണ് ഏഴ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ വേതനവും കമ്മിറ്റിയാണ് നല്‍കുന്നത്. പശ്ചാത്തല സൗകര്യം താനൂര്‍ ബ്ലോക്ക് പഞ്ചായത്തും ഒരുക്കി. ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുസ്സമദ് അധ്യക്ഷനായിരുന്നു. കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കുറുക്കോളി മൊയ്തീന്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എ റസ്സാഖ്, ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപറമ്പ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ കുഞ്ഞാപ്പു (കല്‍പകഞ്ചേരി), വി പി സുലൈഖ (വളവന്നൂര്‍), സി കെ ബാപ്പുഹാജി, അടിയാട്ടില്‍ മുനീറ, വി പി ഇസ്മയില്‍, നസീബ് താപ്പി, പി സി അഷ്‌റഫ്, എ പി സബാഹ്, ഡോ. ടി കെ ആലിയാമു, സി പി മുഹമ്മദ്, സി മൊയ്തീന്‍, വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കെ ഹംസ, എം മുഹമ്മദ് ഇല്ല്യാസ്, മഖ്ബൂല്‍ പൊട്ടേങ്ങല്‍, മുജീബ് തൃത്താല, ഡോ.ഒ ജമാല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it