ലക്ഷങ്ങള്‍ ചെലവിട്ട് ഉള്ളണത്ത് നിര്‍മിച്ച ജലസേചന പദ്ധതി നശിക്കുന്നു

പരപ്പനങ്ങാടി: കുടിവെള്ളം കിട്ടാക്കനിയായ പ്രദേശങ്ങളില്‍ ദാഹജലം നല്‍കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ജലസേചന പദ്ധതി ഉപകാരമില്ലാതെ നശിക്കുന്നു. പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം പ്രദേശത്താണ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച ജലസേചന പദ്ധതി കുടിവെള്ളം വിതരണം ചെയ്യാതെ നശിപ്പിക്കുന്നത്. നരസഭയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഉള്ളണം.
നഗരസഭയിലെ 9, 10, 11, 12 എന്നീ ഡിവിഷനുകളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നത്. അതിനാല്‍ പരിഹാരമെന്ന നിലയിലാണ് 2016ല്‍ ജലസേചന പദ്ധതി നിര്‍മാണ പ്രവൃത്തിക്കു തുടക്കം കുറിച്ചത്. കടലുണ്ടി പുഴയോരത്ത് കുറുങ്ങിതാഴത്ത് 42 ലക്ഷത്തിലേറെ രൂപ മുടക്കി വലിയ കിണറും പമ്പ് ഹൗസും നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ പമ്പോ വൈദ്യുതിയോ ലഭിക്കാത്തതാണ് നശിക്കാന്‍ കാരണം. ന്യൂനപക്ഷ ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും മേഖലയിലുള്ളവര്‍ക്ക് ഉപകാരമില്ലാത്ത അവസ്ഥയാണ്. കുടിവെള്ള പ്രശ്‌നം രൂക്ഷമാവുമ്പോള്‍ സന്നദ്ധ സംഘടനകളുടെ ലോറികളില്‍ വെള്ളം കാത്തു നില്‍ക്കുന്ന നാട്ടുകാരുടെ അവസ്ഥയ്ക്ക് ഇതുവരെ മാറ്റമുണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ നാട്ടുകാരുടെ മുറവിളികളെ തുടര്‍ന്നാണ് നഗരസഭാ ഭരണകൂടം ഇടപെട്ട് പദ്ധതി തുടങ്ങിയതെങ്കിലും ഇത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ പഴയ ഉല്‍സാഹമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലക്ഷങ്ങള്‍ മുടക്കി മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടും വെള്ളം നല്‍കാത്തത് പിടിപ്പുകേടാണ്.പദ്ധതി ഇന്ന് കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് സ്ഥലം സന്ദര്‍ശിച്ച മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നാട്ടുകാരുടെ പരാതി മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
Ullanam Inland irrigation project is not in use
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള് ബസ്സുകള് ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്' മൊബൈല്...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില് പുതിയ ഫീച്ചര്
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള് ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്...
29 Aug 2022 7:48 AM GMTഈ ആപ്പുകള് നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന് ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT