അഞ്ചുലക്ഷത്തോളം രൂപ വരുന്ന കഞ്ചാവ് പൊതികളുമായി രണ്ടുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും സംയുക്തമായി പെരിന്തല്‍മണ്ണ റെയ്ഞ്ചില്‍ നടത്തിയ റെയ്ഡില്‍ വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ ലഭിക്കാവുന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. ഉച്ചരക്കടവില്‍ പുഴവക്ക് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ച് അന്വേഷണം നടത്തി എട്ടുകിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
നിലമ്പൂര്‍ കാളികാവ് പള്ളിക്കുളം വി പി അബ്ദുല്‍ മുനീര്‍ (50/), പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ഉച്ചാരക്കടവ് കെ ടി മുഹമ്മദ് നൗഫല്‍ (29) എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വില്‍പ്പനയ്ക്കായി തയ്യാറാക്കുമ്പോഴാണ് പിടിയിലായത്. നൗഫല്‍, മുനീര്‍ എന്നിവരുടെ നീക്കങ്ങള്‍ രണ്ടാഴ്ചക്കാലം രഹസ്യമായി നിരീക്ഷിച്ച് ഇവര്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി തയ്യാറാക്കാന്‍ പുഴവക്കത്തേക്ക് എടുത്തപ്പോഴാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കടത്തികൊണ്ടുവന്ന കഞ്ചാവിന് വിപണിയില്‍ അഞ്ചുലക്ഷത്തോളം വിലവരും.
പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്‍, എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ മലപ്പുറം ഐ ബി ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, ഐ ബി പ്രിവെന്റീവ് ഓഫിസര്‍മാരായ ശ്രീകുമാര്‍ സി, ഡി ഷിബു, പി ഒ മനോജ്, സിഇഒമാരായ സായി റാം, അനീഷ്, അരുണ്‍ കുമാര്‍, അഖില്‍ ദാസ്, ഷംനാസ്, തേജസ്, എക്‌സൈസ് ഡ്രൈവര്‍ പുഷ്പരാജ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്റ് ചെയ്തു.
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
4 Feb 2023 4:25 AM GMT