വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ചതായി പരാതി

വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ചതായി പരാതി

പരപ്പനങ്ങാടി: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ചതായി പരാതി. മൂന്നരപ്പവന്റെ മാലയാണ് മോഷണം പോയത്.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമായിരുന്നു സംഭവം. പരപ്പില്‍ റോഡില്‍ താമസിക്കുന്ന ഇരുകുളങ്ങര നാസറിന്റെ ഭാര്യ ഷരീഫയുടെ മാലയാണ് മോഷ്ടിച്ചത്.

വീടിന് പുറത്തെ കോണിയിലൂടെ മുകള്‍ നിലയില്‍ എത്തിയ മോഷ്ടാവ് കതക് തുറന്ന് വീട്ടമ്മ കിടന്നുറങ്ങുന്ന മുറിയില്‍ പ്രവേശിക്കുകയായിരുന്നു. മോഷണ ശ്രമത്തിനിടെ വീട്ടമ്മ എഴുന്നേല്‍ക്കുമ്പോഴേക്കും മോഷ്ടാവ് മാലയുമായി രക്ഷപ്പെടുകയായിരുന്നെന്നു വീട്ടമ്മ പറഞ്ഞു.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്തു നിന്നെത്തിയ വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

RELATED STORIES

Share it
Top