കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
BY FAR6 Dec 2023 10:16 AM GMT
![കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി](https://www.thejasnews.com/h-upload/2023/12/06/216185-untitled-2-4.webp)
X
FAR6 Dec 2023 10:16 AM GMT
കോട്ടക്കല്‍:കോട്ടക്കല്‍ നഗരസഭാ ഭരണം ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന്. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ ലീഗ് വിമത ജയിച്ചു. മുഹ്സിന പൂവന്‍മഠത്തിലാണ് വിജയിച്ചത്. ലീഗ് ഔദ്യോഗിക പക്ഷത്ത് നിന്ന് ഡോ. ഹനീഷയാണ് മത്സരിച്ചിരുന്നത്. രണ്ട് ബി.ജെ.പി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നു.
ചരിത്രത്തിലാദ്യമായാണ് ലീഗ് ഇതര ഭരണത്തിലേക്ക് കോട്ടക്കല്‍ എത്തുന്നത്. നേരത്തെ ചെയര്‍പേഴ്സണായിരുന്ന ബുഷറ ഷബീറിനെ മാറ്റിയത് ലീഗില്‍ വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് പുതിയ നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിലുണ്ടായത്. 32 അംഗ ഭരണ സമിതിയില്‍ സി.പി.എമ്മിന് ആറ് അംഗങ്ങളാണുള്ളത്. ബുഷറ ഷബീറിനെ പിന്തുണച്ചിരുന്നവര്‍ വിമത പക്ഷത്ത് അണിനിരന്നതോടെയാണ് കോട്ടക്കലില്‍ ലീഗിന് കണക്ക് കൂട്ടല്‍ തെറ്റിയത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT