Malappuram

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ബിരുദദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം

സര്‍ട്ടിഫക്കറ്റു വിതരണം ബിരുദദാന സമാപന സമ്മേളനത്തില്‍ നടന്നു. ലോക പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. അഹ്മദ് അല്‍റയ്‌സൂനിസമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ബിരുദദാന പ്രഭാഷണം നടത്തി.

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ബിരുദദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം
X

പെരിന്തല്‍മണ്ണ: രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ വൈജ്ഞാനികവും ആദര്‍ശവുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ശേഷം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ബിരുദദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം .

ഇസ്‌ലാമിക പഠന രംഗത്ത് ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ദഅവ കോളജ്, ഹദീസ് കോളജ് , ഖുര്‍ആന്‍ കോളജ്, ലാംഗ്വേജ് ആന്റ് ട്രാന്‍സ്ലേഷന്‍ കോളജ് എന്നിവിടങ്ങളില്‍നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും ഉസൂലുദ്ദീന്‍ , ശരീഅ കോളജ് ബിരുദ വിദ്യാര്‍ഥികളുമായി258പേരാണ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. സര്‍ട്ടിഫക്കറ്റു വിതരണം ബിരുദദാന സമാപന സമ്മേളനത്തില്‍ നടന്നു. ലോക പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. അഹ്മദ് അല്‍റയ്‌സൂനിസമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ബിരുദദാന പ്രഭാഷണം നടത്തി.

വിജ്ഞാനത്തിന്റെ കര്‍മ്മ സാക്ഷ്യങ്ങളാകാന്‍ പണ്ഡിതര്‍ക്ക് കഴിയണം. ഇസ്‌ലാമിന്റെ വിളക്കുമാടങ്ങളാകാന്‍ ഇസ്‌ലാമിക വിജ്ഞാനമാര്‍ജ്ജിച്ച പുതിയ തലമുറക്ക് കഴിയണം. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ബിരുദദാന സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിരുദം നേടുന്നത് വിദ്യാഭ്യാസത്തിന്റെ അവസാനമല്ല . ആരംഭമാണ്. ജീവിതാവസാനം വരെ വിദ്യാര്‍ഥിയാവുന്നതാണ് പ്രവാചക അധ്യാപനം. എല്ലാ സന്ദര്‍ഭങ്ങളിലും ഫലം തരുന്ന ഒരു വൃക്ഷം പോലെയാകണം വിദ്യ നേടിയവര്‍ . ജീവിക്കുന്ന നാടിനും സമൂഹത്തിനും ചുറ്റുപാടിനും അത് ഗുണം ചെയ്യണം. വിജ്ഞാനത്തിനും സകാതുണ്ട്. ആര്‍ജിച്ച വിദ്യയുടെ കര്‍മ്മ സാക്ഷികളാവുകയാണത്. ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ ഈ അര്‍ത്ഥത്തില്‍ വലിയ സേവനമാണ് ചെയ്യുന്നതെന്നുംഡോ. അഹ്മദ് അല്‍ റൈസൂനി പറഞ്ഞു.

Next Story

RELATED STORIES

Share it