Malappuram

അടച്ച തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഈ മാസം 20 മുതല്‍ താല്‍ക്കാലികമായി തുറക്കും

റെയില്‍വേ ട്രാക്കിന് പുറത്തുള്ള പൈലിങ് പ്രവൃത്തികള്‍ അവസാനിച്ചതിനാല്‍ ചെറിയ വാഹനങ്ങള്‍ ഇതുവഴി കടന്നു പോകാന്‍ സാധിക്കും.

അടച്ച തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഈ മാസം 20 മുതല്‍ താല്‍ക്കാലികമായി തുറക്കും
X

താനൂര്‍: മേല്‍പ്പാലം നിര്‍മാണത്തിനായി അടച്ച തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഏപ്രില്‍ 20 മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കടക്കാന്‍ താത്കാലികമായി തുറക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫിസ് അറിയിച്ചു.

റെയില്‍വേ ട്രാക്കിന് പുറത്തുള്ള പൈലിങ് പ്രവൃത്തികള്‍ അവസാനിച്ചതിനാല്‍ ചെറിയ വാഹനങ്ങള്‍ ഇതുവഴി കടന്നു പോകാന്‍ സാധിക്കും. നിലവില്‍ റെയില്‍വേ ട്രാക്കിനു സമീപത്തെ പൈലിങ് പ്രവൃത്തിയാണ് നടക്കുന്നത്. റെയില്‍വേയാണ് ഈ ഭാഗത്തെ പൈലിങ് നടത്തേണ്ടത്. എന്നാല്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് ആര്‍ബിഡിസികെ റെയില്‍വേയെ അറിയിച്ചിട്ടുണ്ട്.

റെയില്‍വേ ട്രാക്കിന് സമീപം പ്രവൃത്തി നടക്കുന്ന വേളയില്‍ വീണ്ടും ഗേറ്റ് അടച്ചിടും. നിലവില്‍ വലിയ വാഹനങ്ങള്‍ കടത്തിവിടാന്‍ അനുമതിയില്ല. ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് കടത്തിവിടുക.

പ്രധാന പൈലിങ് പ്രവൃത്തി കഴിഞ്ഞാല്‍ താത്കാലികമായി തുറന്നു കൊടുക്കുമെന്ന് നേരത്തെ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമാനിച്ചിരുന്നു. പ്രവൃത്തി നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. പ്രതീക്ഷിച്ച കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. പൈലിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ വളരെ വേഗത്തില്‍ മറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവും.

Next Story

RELATED STORIES

Share it