എസ്‌വൈഎഫ് ജില്ലാ ആസ്ഥാന മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും

ചെര്‍പ്പുളശ്ശേരി: സുന്നി യുവജന ഫെഡറേഷന്‍ ജില്ലാ ആസ്ഥാന മന്ദിരം നൂര്‍ മദീന ഇസ്‌ലാമിക് സെന്റര്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി നാളെ നാടിന് സമര്‍പ്പിക്കും. നൂര്‍ മദീന ശരീഅത്ത് കോളജ്, ദാറുല്‍ ഹിസാന്‍ വനിതാലയം, കുഞ്ഞുങ്ങള്‍ക്ക് മാനസികാല്ലാസവും വിനോദവും നല്‍കാന്‍ കിന്റര്‍ ഗാര്‍ഡന്‍ തുടങ്ങി വിവിധ പദ്ധതികളാണ് സെന്ററില്‍ വിഭാവനം ചെയുന്നത്. ജാമിഅ: വഹബിയ്യ: യൂനിവേഴ്‌സിറ്റി സിലബസ് പ്രകാരം ഇസ്‌ലാമിക്ക് ജൂനിയര്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാ അംഗവും ബഹുഭാഷ പണ്ഡിതനുമായിരുന്ന തരുവക്കാണം മുഹമ്മദ് മുസ്‌ല്യാരുടെ മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍, എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സുന്നി യുവജന ഫെഡറേഷന്‍ കേന്ദ്ര സമിതി കണ്‍വീനര്‍ പി അലി അക്ബര്‍ മൗലവി, സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി കാളികാവ്, എ എന്‍ സിറാജുദ്ദീന്‍ മൗലവി, ഇബ്രാഹിം വഹബി തോണിപ്പാടം എന്നിവര്‍ സംസാരിക്കും.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT