- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസ്റ്റ് നേതാക്കളെ വിരുന്നൂട്ടുന്നത് മുസ് ലിം ലീഗ് നേതൃത്വം അവസാനിപ്പിക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
താനൂര്‍: ഫാഷിസ്റ്റ് നേതാക്കളെ വിരുന്നൂട്ടുന്നത് മുസ് ലിം ലീഗ് നേതൃത്വം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി മൂവാറ്റുപുഴ. എസ്ഡിപിഐ നിറമരുതൂര്‍ പഞ്ചായത്ത് കമ്മിറ്റി മങ്ങാട് യൂനിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ബഹുസ്വരതയെയും ജനാധിപത്യ മൂല്യങ്ങളെയും തകര്‍ത്ത്, ഭരണഘടനയെ നോക്കുകുത്തിയായി മാറ്റി രാജ്യത്ത് മനസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണമാണ് രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരക്കാര്‍ക്ക് വിരുന്നുട്ടുന്നതും അവരോടൊപ്പം ഓരംചേര്‍ന്നു പോവുന്നതും മുസ് ലിം ലീഗ് നേതാക്കളും മറ്റു മതേതര കക്ഷികളും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ സംസ്ഥാന സമിതി അംഗങ്ങളായ വി എം ഫൈസല്‍ എറണാകുളം, ലസിത ടീച്ചര്‍ കോഴിക്കോട്, ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മുര്‍ഷിദ് ഷമീം, മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവിക്ക് നിറമരുതൂരിന്റെ സ്‌നേഹോപഹാരം പഞ്ചായത്ത് പ്രസിഡന്റ് കെ സുലൈമാന്‍ കൈമാറി, സ്‌കൂള്‍ രത്‌ന നാഷനല്‍ ടീച്ചേഴ്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ കോരങ്ങത്ത് എഎംഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ മാടമ്പാട്ട് അബ്ദുല്‍ ജലാല്‍, എറണാകുളം ലോ കോളജില്‍ നിന്ന് ബിഎ എല്‍എല്‍ബി നേടിയ വി ഷംന ഷെറിന്‍ എന്നിവരെ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവിയും സംസ്ഥാന സമിതി അംഗം വി എം ഫൈസലും ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ സുലൈമാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, സെക്രട്ടറിമാരായ ഫിറോസ് നൂര്‍ മൈതാനം, കുഞ്ഞിപോക്കര്‍ അരീക്കാട്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അഷിദ ആദം തിരൂര്‍, മണ്ഡലം പ്രസിഡന്റ് ഹഫ്‌സ ഹംസ, താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇബ്രാഹീം മാസ്റ്റര്‍, വി കുഞ്ഞലവി സംസാരിച്ചു.
RELATED STORIES
ബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ വിരമിച്ചു
8 Oct 2024 6:04 PM GMTമൂന്നാം തൊഴില് കമ്മീഷനെ നിയമിക്കണം: കെയുഡബ്ല്യുജെ ട്രേഡ് യൂനിയന്...
8 Oct 2024 2:20 PM GMTകേക്ക് കഴിച്ച അഞ്ചുവയസ്സുകാരന് മരണപ്പെട്ടു; ഭക്ഷ്യവിഷബാധയെന്ന് സംശയം
8 Oct 2024 2:09 PM GMTവഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറത്ത്
8 Oct 2024 1:35 PM GMTഗോവയിലെ ആര്എസ്എസ് മുന്‍ മേധാവിയുടെ വിദ്വേഷ പ്രസ്താവന: കേരള ലാറ്റിന്...
8 Oct 2024 1:20 PM GMTവര്ഗീയ കലാപങ്ങളും ബുള്ഡോസറും തുണച്ചില്ല; ഹരിയാനയിലെ നൂഹില് ബിജെപി...
8 Oct 2024 12:52 PM GMT