Malappuram

പൗരത്വഭേദഗതി ബില്ലിനെതിരേ എസ്ഡിപിഐ പ്രതിഷേധം

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമാണ്.

പൗരത്വഭേദഗതി ബില്ലിനെതിരേ എസ്ഡിപിഐ പ്രതിഷേധം
X

പരപ്പനങ്ങാടി: പൗരത്വഭേദഗതി ബില്ല് നടപ്പാക്കുന്നതിനെതിരേ എസ്ഡിപിഐ പഞ്ചായത്ത് തലത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യം നല്‍കുന്ന പൗരാവകാശങ്ങളെ ഇല്ലായ്മചെയ്യാനുള്ള നീക്കമായ പൗരത്വബില്ല് അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമാണ്.

ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതി ലംഘിക്കുന്നതാണ് പൗരത്വഭേദഗതി ബില്‍. ഭരണഘടനയെ അംഗീകരിക്കുന്ന ആര്‍ക്കും ഈ ഭേദഗതി അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയലക്ഷ്യംവച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ ജനാധിപത്യവിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it