Malappuram

മലപ്പുറം ജില്ലയില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

കൊണ്ടോട്ടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ നാമ നിര്‍ദേശ പത്രികയില്‍ മാര്‍ച്ച് 22ന് രാവിലെ ഒമ്പത് മണിക്ക് അന്തിമ തീരുമാനമെടുക്കും.

മലപ്പുറം ജില്ലയില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി
X
മലപ്പുറം: വിവിധസ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലേക്ക് എട്ട് സ്ഥാനാര്‍ത്ഥികള്‍ 14 പത്രികകളും ജില്ലയിലെ 16 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി 164 സ്ഥാനാര്‍ത്ഥികള്‍ 235 നാമനിര്‍ദ്ദേശപത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. കൊണ്ടോട്ടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ നാമ നിര്‍ദേശ പത്രികയില്‍ മാര്‍ച്ച് 22ന് രാവിലെ ഒമ്പതിന് അന്തിമ തീരുമാനമെടുക്കും.

ജില്ലയില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ആറ് സ്ഥാനാര്‍ത്ഥികയാണ് പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 136 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 22ന് വൈകിട്ടോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകും.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനി, ഭാരതീയ ജനതാ പാര്‍ട്ടി എപി അബ്ദുല്ലക്കുട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യമാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ത്ഥി സാനു, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥി തസ്ലീം അഹമ്മദ് റഹ്മാനി, സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂനസ് സലീം, സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയ്യിദ് സാദിഖലി തങ്ങള്‍ എന്നിവരുടെ നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യമാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ത്ഥി ഷെക്കീര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.

മണ്ഡലം, ലഭിച്ച ആകെ പത്രികകള്‍, നിലവിലുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം എന്നീ ക്രമത്തില്‍

കൊണ്ടോട്ടി 15, 9 (ആകെ 10 സ്ഥാനാര്‍ത്ഥികളില്‍ ഒരു സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ 22 ന് അന്തിമ തീരുമാനമെടുക്കും)

ഏറനാട് 13, 7

നിലമ്പൂര്‍ 9, 8

വണ്ടൂര്‍ 11, 5

മഞ്ചേരി 10, 4

പെരിന്തല്‍മണ്ണ 17, 10

മങ്കട 15, 7

മലപ്പുറം 9, 6

വേങ്ങര 18, 9

വള്ളിക്കുന്ന് 9, 9

തിരൂരങ്ങാടി 16, 9

താനൂര്‍ 16, 11

തിരൂര്‍ 25, 13

കോട്ടക്കല്‍ 17, 10

തവനൂര്‍ 20, 12

പൊന്നാനി 15, 7

Next Story

RELATED STORIES

Share it