Malappuram

ഖുര്‍ആന്‍ ഹദീഥ് ലേണിങ് സ്‌കൂള്‍ മര്‍ഹല തല പരീക്ഷാഫലം പ്രഖ്യാപിച്ചു

ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂളിന്റെ ഭാഗമായുള്ള പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള എട്ട് മര്‍ഹലകളിലായി സാധാരണക്കാര്‍, വിദ്യാര്‍ഥികള്‍, പ്രഫഷനലുകള്‍, കുട്ടികള്‍, തൊഴിലാളികള്‍, അധ്യാപകര്‍, വീട്ടമ്മമാര്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പരീക്ഷയില്‍ പങ്കാളികളായി.

ഖുര്‍ആന്‍ ഹദീഥ് ലേണിങ് സ്‌കൂള്‍ മര്‍ഹല തല പരീക്ഷാഫലം പ്രഖ്യാപിച്ചു
X

പെരിന്തല്‍മണ്ണ: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ മേല്‍നോട്ടത്തില്‍ വിസ്ഡം യൂത്ത് സംസ്ഥാന സമിതിയുടെ കീഴില്‍ നടന്നുവരുന്ന ഖുര്‍ആന്‍ ഹദീഥ് ലേണിങ് സ്‌കൂള്‍ (ക്യുഎച്ച്എല്‍എസ്) വാര്‍ഷിക പരീക്ഷയുടെ ഭാഗമായി ജല്ലാതലത്തില്‍ സംഘടിപ്പിച്ച മര്‍ഹല തല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഖുര്‍ആന്‍ ഹദീഥ് ലേണിങ് സ്‌കൂളിന്റെ ഭാഗമായുള്ള പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള എട്ട് മര്‍ഹലകളിലായി സാധാരണക്കാര്‍, വിദ്യാര്‍ഥികള്‍, പ്രഫഷനലുകള്‍, കുട്ടികള്‍, തൊഴിലാളികള്‍, അധ്യാപകര്‍, വീട്ടമ്മമാര്‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പരീക്ഷയില്‍ പങ്കാളികളായി.

ജില്ലയില്‍ മര്‍ഹല ഒന്നില്‍ ചാത്തനല്ലൂര്‍ സെന്ററില്‍ പരീക്ഷ എഴുതിയ ഹലീമ ഒന്നാം റാങ്കും, കുളത്തൂര്‍ സെന്ററില്‍ പരീക്ഷ എഴുതിയ സല്‍മാനുല്‍ ഫാരിസ് രണ്ടാം റാങ്കും, ചാത്തനല്ലൂര്‍ സെന്ററില്‍ പരീക്ഷ എഴുതിയ യു റുഖിയ്യയും കുരുവമ്പലം സെന്ററില്‍ പരീക്ഷയെഴുതിയ ഷറഫുദ്ദീന്‍ എന്നിവരും മൂന്നാം റാങ്കും കരസ്ഥമാക്കി. മര്‍ഹല രണ്ടില്‍ പുഴക്കാട്ടിരി സെന്ററില്‍ പരീക്ഷയെഴുതിയ കെ എം അബ്ദുസ്സലാം ഒന്നാം റാങ്കും, വലമ്പൂര്‍ സെന്ററില്‍ പരീക്ഷയെഴുതിയ എം ടി നസീറ രണ്ടാം റാങ്കും, കുളത്തൂര്‍ സെന്ററില്‍ പരീക്ഷയെഴുതിയ വി ഫാത്തിമ സുഹ്‌റ മൂന്നാം റാങ്കുംനേടി. മര്‍ഹല മൂന്നില്‍ എരവിമംഗലം സെന്ററില്‍ പരീക്ഷയെഴുതിയ അസ്‌ല നസ്‌ലിന്‍, പുഴക്കാട്ടിരി സെന്ററില്‍ പരീക്ഷയെഴുതിയ എം അഷ്‌റഫ്, വലമ്പൂര്‍ സെന്ററില്‍ പരീക്ഷയെഴുതിയ എം ടി ഷബീര്‍ എന്നിവര്‍ക്കാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ ലഭിച്ചത്.

മര്‍ഹല നാലില്‍ കുരുവമ്പലം സെന്ററില്‍ പരീക്ഷയെഴുതിയ ഇ നൗഷാദ്, അങ്ങാടിപ്പുറം സെന്ററില്‍ പരീക്ഷ എഴുതിയ റംലത്ത്, കുരുവമ്പലം സെന്ററില്‍ പരീക്ഷ എഴുതിയ മാജിദ എന്നിവര്‍ക്കാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ ലഭിച്ചത്. മര്‍ഹല അഞ്ചില്‍ പുഴക്കാട്ടിരി സെന്ററില്‍ പരീക്ഷ എഴുതിയ കെ മുഹമ്മദ് സഹല്‍, കുളത്തൂര്‍ സെന്ററില്‍ പരീക്ഷയെഴുതിയ കെ മറിയം ബീവി, കുരുവമ്പലം സെന്ററില്‍ പരീക്ഷ എഴുതിയ ഹസീന എന്നിവര്‍ക്കാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ ലഭിച്ചത്. മര്‍ഹല ആറില്‍ അങ്ങാടിപ്പുറം സെന്ററില്‍ പരീക്ഷ എഴുതിയ സി പി ആയിഷ, അങ്ങാടിപ്പുറം സെന്ററില്‍ പരീക്ഷ എഴുതിയ സി പി അഫ്‌സല്‍, അങ്ങാടിപ്പുറം സെന്ററില്‍ പരീക്ഷ എഴുതിയ സി പി ഫാത്തിമ, അങ്ങാടിപ്പുറം സെന്ററില്‍ പരീക്ഷ എഴുതിയ എ ഫാത്തിമ ചെല്‍സി എന്നിവര്‍ക്കാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ ലഭിച്ചത്.

മര്‍ഹല ഏഴില്‍ പുഴക്കാട്ടിരി സെന്ററില്‍ പരീക്ഷ എഴുതിയ പി റസീന, കുളത്തൂര്‍ സെന്ററില്‍ പരീക്ഷ എഴുതിയ വി ടി അബ്ദുസ്സലാം, പുഴക്കാട്ടിരി സെന്ററില്‍ പരീക്ഷ എഴുതിയ വി മൊയ്തു, എം ആരിഫ എന്നിവര്‍ക്കാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ ലഭിച്ചത്. ക്യുഎച്ച്എല്‍എസ് വാര്‍ഷിക പൊതുപരീക്ഷ ഡിസംബര്‍ ഒന്നിന് നടക്കും. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിന്റെ 28ാം ജുസ്ഇനെ ആസ്പദമാക്കിയാണ് വാര്‍ഷിക പൊതുപരീക്ഷ നടക്കുന്നത്. വിജയികള്‍ക്ക് ശാഖാതലങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന ശാഖാ ക്യുഎച്ച്എല്‍ എസ് സംഗമങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും.

Next Story

RELATED STORIES

Share it