Malappuram

പൂക്കോട്ടൂര്‍ അക്രമം മലയാളിയുടെ സംസ്‌കാരത്തിനു നിരക്കാത്തത്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

പൂക്കോട്ടൂര്‍ അക്രമം മലയാളിയുടെ സംസ്‌കാരത്തിനു നിരക്കാത്തത്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്
X
മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ എസ്ഡിപിഐ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരേ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം മലയാളിയുടെ സംസ്‌കാരത്തിന് നിരക്കാത്തതാണെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജയപരാജയം സ്വാഭാവികമാണ്. എന്നാല്‍ പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 12 അറവങ്കരയില്‍ ജയിച്ച മുസ് ലിം ലീഗ് ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ എസ് ഡിപിഐ വനിതാ സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞു വീടാക്രമിക്കുകയാണുണ്ടായത്. തുടര്‍ന്ന് പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വാഹനം തടഞ്ഞുനിര്‍ത്തി ചില്ലുതകര്‍ത്ത് കൂടെയുണ്ടായിരുന്നവരെ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. സമുദായ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ലീഗിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തി ഉത്തരേന്ത്യന്‍ ശൈലിയാണെന്നും അതു മലയാളിയുടെ സംസ്‌കാരത്തിനു നിരക്കാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിനെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചു. ലീഗ് അണികളുടെ ഭാഗത്തു നിന്നുണ്ടായ അതിക്രമം ഒരിക്കലും പൊറുക്കാനാവില്ല. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് സല്‍മ സ്വാലിഹ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെയ്ഹാന ചാപ്പനങ്ങാടി, വൈസ് പ്രസിഡന്റ് സുനിയ സിറാജ്, എന്‍ ഡബ്ല്യു എഫ് മലപ്പുറം സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി സൗദ സംസാരിച്ചു.


Pookottur violence unrelated to Malayalee culture: Women India Movement

Next Story

RELATED STORIES

Share it