പൊന്നാനി ഹാര്‍ബര്‍-പടിഞ്ഞാറെക്കര തൂക്കുപാലം: സ്ഥലമുടമകളുമായി മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ഹാര്‍ബര്‍-പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി മന്ത്രി ഡോ. കെ ടി ജലീലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പുറത്തൂര്‍ വില്ലേജിലെ പടിഞ്ഞാറെക്കര ഭാഗത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട 187 സെന്റ് ഭൂമിയുടെ 21 ഉടമകളാണ് പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില ലഭ്യമാക്കിയാല്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സ്ഥലമുടമകള്‍ മന്ത്രിയെ അറിയിച്ചു. ഇതുപ്രകാരം സ്ഥലത്ത് രണ്ടാഴ്ചക്കകം സര്‍വേ നടത്തി ആവശ്യമായ ഭൂമി തിട്ടപ്പെടുത്തി നഷ്ടപരിഹാര തുക തീരുമാനിക്കും. വീട് നഷ്ടമാവുന്നവര്‍ക്ക് നിലവിലുള്ളതിന് സമാനമായ വീട് നിര്‍മിക്കാനുള്ള തുക തന്നെ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഉടമകള്‍ക്ക് ഉറപ്പുനല്‍കി. ഈ മാസം അവസാനത്തോടെ നഷ്ട പരിഹാര തുക സംബന്ധിച്ച് വിവരം ഉടമകളുമായി യോഗം ചേര്‍ന്ന് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊന്നാനിയെയും പടിഞ്ഞാറെക്കരയേയും ബന്ധിപ്പിക്കുന്ന ഹൗറ മോഡല്‍ കടല്‍പ്പാലം പദ്ധതിക്കായി 289 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം-കാസര്‍കോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള പൊന്നാനി ഹാര്‍ബര്‍-പടിഞ്ഞാറെക്കര തൂക്കുപാലം ഒരു കിലോമീറ്ററോളം നീളത്തിലാണ് നിര്‍മിക്കുക. ഗതാഗതത്തിന് പുറമെ ഏറെ ടൂറിസം സാധ്യത കൂടിയുള്ള പദ്ധതിയാണിത്.
തൂക്കുപാലത്തില്‍ കടലിനോട് അഭിമുഖമായി വീതിയില്‍ വാക് വേയും സഞ്ചാരികള്‍ക്ക് ഇരിക്കാനും സൂര്യാസ്തമയം ആസ്വദിക്കുന്നതിനായി സൂര്യാസ്തമന മുനമ്പും ഉള്‍പ്പടെയാണ് നിര്‍ദ്ദിഷ്ട പാലം. ബിയ്യം കായല്‍, ഭാരതപ്പുഴ, നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, ഇന്‍ഡോര്‍ സ്‌റ്റേഡിയം ആന്റ് ചില്‍ഡ്രന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്ക്, കര്‍മ പുഴയോരപാത, കനോലി ബ്രിഡ്ജ്, പൊന്നാനി ഹാര്‍ബര്‍, പൊന്നാനി അഴിമുഖം, പടിഞ്ഞാറെക്കര പാര്‍ക്ക്, പടിഞ്ഞാറെക്കര ബീച്ച് എന്നിവയെ കോര്‍ത്തിണക്കി പൊന്നാനി ടൂറിസം ട്രയാങ്കിള്‍ എന്ന പദ്ധതിയുടെ പൂര്‍ത്തീകരണവും ഇതിലൂടെ സാധ്യമാവും. നിലവിലെ തലപ്പാടി-ഇടപ്പള്ളി എന്‍എച്ച് 66ലെ ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് അന്തര്‍ദേശീയ നിലവാരത്തില്‍ 650 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്കോടുകൂടി നിര്‍മിക്കുന്നതുമായ കോസ്റ്റല്‍ കോറിഡോറിലെ നാഴികക്കല്ലാവും പൊന്നാനി ഹൗറ മോഡല്‍ തൂക്കുപാലം.
യോഗത്തില്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജാഫര്‍ മലിക്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുസ്സലാം, ആര്‍ബിഡിസി ഡെപ്യൂട്ടി കലക്ടര്‍ പി രാജന്‍, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലത, ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ രഘുമണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ മധു, പുറത്തൂര്‍ വില്ലേജ് ഓഫിസര്‍ ലതിക, വാര്‍ഡ് മെംബര്‍ ഹസ്പ്ര യഹിയ സംബന്ധിച്ചു.
Ponnani Harbour-Padinharekkara Bridge: Minister's meeting with landowners
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT