മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മൂന്നു വയസ്സുള്ള കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച് പഴയ ഹൈസ്‌കൂള്‍ കാമുകനോടൊപ്പം ഒളിച്ചോടിയ 23 വയസ്സുകാരിയെ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തു. കാമുകനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഭര്‍ത്താവുമായി അകന്ന ശേഷം മൂന്നു വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശിനിയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. അഞ്ചു വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. ഇതില്‍ മൂന്നു വയസ്സുള്ള കുഞ്ഞുണ്ട്. എസ്എസ്എല്‍സി ബാച്ചിന്റെ ഗെറ്റ് ടുഗതര്‍ ചടങ്ങില്‍ വച്ച് സ്‌കൂള്‍ പഠന കാലത്തെ കാമുകനെ കണ്ട് വീണ്ടും പ്രണയത്തിലാവികയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് ഭര്‍ത്താവുമായി പല കാരണങ്ങള്‍ പറഞ്ഞ് അകന്നു. അറസ്റ്റിലായ യുവതിയെ കോടതിയില്‍ ഹാജരാക്കി. കോടതി യുവതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. യുവതിക്കെതിരേ കുഞ്ഞിനെ ഉപേക്ഷിച്ചതിനും സുരക്ഷ ഉറപ്പാക്കത്തതിനും ബാലനീതി വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Police arrested a woman who left her child with boyfriend
RELATED STORIES
റൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMT