പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: താനൂരില്‍ കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം
BY NSH18 July 2022 1:28 PM GMT

X
NSH18 July 2022 1:28 PM GMT
താനൂര്‍: പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലബാര്‍ ജില്ലകളോടുള്ള വിവേചനം അവസാനിപ്പിക്കുക, താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല സ്ഥിരം ബാച്ചുകളെന്ന പരിഹാരമാണ് ആവശ്യം എന്ന മുദ്രാവാക്യമുയര്‍ത്തി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കാംപസ് ഫ്രണ്ട് എരിയാ തലത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് താനൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ താനൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. താനൂര്‍ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം നഗരം ചുറ്റി താനൂര്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഫവാസ് ഒഴൂര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സഹദ് സല്‍മി അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ അഫീഖ, മുഹമ്മദ് ഷഹീന്‍ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
വിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT