Malappuram

റെയില്‍വേ ലെവല്‍ക്രോസിലെ മേല്‍പ്പാലം നിര്‍മാണം: ഭരണാനുമതിക്കുള്ള നടപടികള്‍ പുരോഗതിയിലെന്ന് എംഎല്‍എ

ഓരാടം പാലം മാനത്തുമംഗലം ബൈപ്പാസ് റോഡില്‍ നിര്‍ദിഷ്ട റെയില്‍വേ മേല്‍പാലം ഏതുഭാഗത്താണെന്ന് തീരുമാനിക്കുന്നതിന് കാലതാമസം നേരിട്ടതാണ് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണമായത്.

റെയില്‍വേ ലെവല്‍ക്രോസിലെ മേല്‍പ്പാലം നിര്‍മാണം: ഭരണാനുമതിക്കുള്ള നടപടികള്‍ പുരോഗതിയിലെന്ന് എംഎല്‍എ
X

പെരിന്തല്‍മണ്ണ: ദേശീയപാതയില്‍നിന്ന് ഓരാടം പാലം മാനത്തുമംഗലം ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ലെവല്‍ക്രോസിലെ മേല്‍പ്പാല നിര്‍മാണത്തിനുള്ള റെയില്‍വേയുടെ ഭരണാനുമതിക്കായുള്ള നടപടികള്‍ പുരോഗതിയിലെന്ന് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ. ഓരാടം പാലം മാനത്തുമംഗലം ബൈപ്പാസ് റോഡില്‍ നിര്‍ദിഷ്ട റെയില്‍വേ മേല്‍പാലം ഏതുഭാഗത്താണെന്ന് തീരുമാനിക്കുന്നതിന് കാലതാമസം നേരിട്ടതാണ് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണമായത്. മേല്‍പ്പാലനിര്‍മാണത്തിനുള്ള അലൈന്‍മെന്റ് സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മേല്‍പ്പാലം നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പിഇ ചാര്‍ജ് ഇനത്തില്‍ റെയില്‍വേയ്ക്ക് 16,23,800 രൂപ അടയ്‌ക്കേണ്ടതുണ്ട്. റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് റെയില്‍വേ 8.11 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന് ഭരണാനുമതി ലഭ്യമാവണമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് പിഇ ചാര്‍ജ് അടയ്ക്കണം. എങ്കില്‍ മാത്രമേ തുടര്‍നടപടികളാവുകയുള്ളൂ. ഈ തുക അനുവദിച്ച് നല്‍കാന്‍ ചീഫ് എന്‍ജിനീയര്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. 2019-20 സാമ്പത്തികവര്‍ഷം റെയില്‍വേ മേല്‍പാലങ്ങളുടെ പൂര്‍ത്തീകരണത്തിന് അനുവദിച്ച 12 കോടിയില്‍ മറ്റു പദ്ധതികള്‍ക്ക് അനുവദിക്കാത്തതിനാല്‍ ഈ ഹെഡില്‍നിന്നും തുക അനുവദിക്കണമെന്നാണ് ചീഫ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Next Story

RELATED STORIES

Share it